വര്‍ണ പൊലിമയോടെ പുതുവര്‍ഷത്തെ വരവേറ്റ് ഗള്‍ഫ് രാജ്യങ്ങള്‍
ദുബൈ നഗരത്തിലാണ് ഏറ്റവും സജീവമായ പുതുവത്സര ആഘോഷങ്ങള്‍ അരങ്ങേറിയത്.
ഗള്‍ഫ് രാജ്യങ്ങളും വര്‍ണ പൊലിമകളോടെ പുതുവര്‍ഷത്തെ വരവേറ്റു. ദുബൈ നഗരത്തിലാണ് ഏറ്റവും സജീവമായ പുതുവത്സര ആഘോഷങ്ങള്‍ അരങ്ങേറിയത്.
25 കേന്ദ്രങ്ങളില്‍ വെടിക്കെട്ട് ഒരുക്കിയാണ് ദുബൈ നഗരം 2020നെ വരവേറ്റത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം കാണാന്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ തടിച്ചുകൂടി.
ദുബൈ ഫ്രെയിമിലും ആദ്യമായി ഇത്തവണ വെടിക്കെട്ട് ഒരുക്കിയിരുന്നു. ഗ്ലോബല്‍ വില്ലേജ്, അല്‍സീഫ്, ഫെസ്റ്റിവെല്‍ സിറ്റി എന്നിവിടങ്ങള്‍ക്ക് പുറമെ അബൂദബി, അജ്മാന് തുടങ്ങിയ എമിറേറ്റുകളിലും വര്‍ണാഭമായ കരിമരുന്ന് പ്രയോഗം നടന്നു. നാല് കിലോമീറ്റര്‍ ദൂരത്തില്‍ വെടിക്കെട്ട് ഒരുക്കി റാസല്‍ഖൈമ ഇക്കുറിയും റെക്കോര്‍ഡ് ഇട്ടു.