LiveTV

Live

Gulf

അബൂദബിയിലെ സർക്കാർ ജീവനക്കാരുടെ ശമ്പള സ്‌കെയിൽ പുതുക്കാന്‍ തീരുമാനം

ഇമറാത്തി ജീവനക്കാരുടെ പെൻഷൻ തുകയും ഗണ്യമായി വർധിപ്പിക്കും.

അബൂദബിയിലെ സർക്കാർ ജീവനക്കാരുടെ ശമ്പള സ്‌കെയിൽ പുതുക്കാന്‍ തീരുമാനം

അബൂദബിയിലെ സർക്കാർ ജീവനക്കാരുടെ ശമ്പള സ്‌കെയിൽ, ഗ്രേഡിങ്, അലവൻസുകൾ എന്നിവ പുതുക്കാൻ തീരുമാനം. ഇമറാത്തി ജീവനക്കാരുടെ പെൻഷൻ തുകയും ഗണ്യമായി വർധിപ്പിക്കും.

അബൂദബി എമിറേറ്റിലെ സർക്കാർ ജീവനക്കാരുടെ ശമ്പള സ്‌കെയിൽ, ഗ്രേഡിങ്, അലവൻസുകൾ എന്നിവ പുതുക്കാൻ അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. ജീവനക്കാരെ പുതിയ സ്‌കെയിലിലേക്ക് 2020 ജനുവരി ഒന്നു മുതൽ മാറ്റാനും എക്‌സിക്യൂട്ടീവ് കൗൺസിൽ നിർദ്ദേശിച്ചു.

ഇമറാത്തി കുടുംബങ്ങളുടെ ജീവിത നിലവാരം, സ്ഥിരത എന്നിവ വർധിപ്പിക്കുന്നതിന് സർക്കാർ ജീവനക്കാരുടെ പെൻഷൻ തുകയും ഗണ്യമായി വർധിപ്പിക്കും. മൊത്തം ശമ്പളത്തിന്റെ 80 ശതമാനത്തോളം പേയ്മെന്റാണ് പെൻഷനായി കണക്കാക്കുക. നേരത്തെ പെൻഷൻ തിരിച്ചടവ് കണക്കാക്കിയിരുന്നത് അടിസ്ഥാന ശമ്പളത്തിൽ മാത്രമായിരുന്നു.

അബൂദബിയിലെ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരുടെയും ശമ്പള സ്‌കെയിൽ ഏകീകരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മൊത്തം ശമ്പളത്തെ ഈ മാറ്റം ബാധിക്കില്ലെങ്കിലും എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ശമ്പള സ്‌കെയിൽ, ഗ്രേഡിങ്, അലവൻസുകൾ എന്നിവ ഒരു ഏകീകൃത സ്‌കെയിലിലേക്ക് ക്രമീകരിക്കാൻ സഹായിക്കും. ജീവനക്കാരുടെ പ്രകടനത്തിനനുസരിച്ച് സ്ഥാനക്കയറ്റത്തിനുള്ള അവസരവും എക്‌സിക്യൂട്ടീവ് കൗൺസിൽ സ്ഥിരീകരിച്ചു.

ഈ തീരുമാനം മൂലം ഉണ്ടാകുന്ന അധികചെലവ് അബൂദബി സർക്കാർ വഹിക്കും. അവരുടെ തൊഴിൽ മേഖലയിലെ മുന്നേറ്റത്തിന് കൂടുതൽ അവസരങ്ങൾ ഇതിലൂടെ കൈവരിക്കാനാവും.