LiveTV

Live

Gulf

യു.എ.ഇ എക്സ്ചേഞ്ച്, ചിരന്തന മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു

.വി.വിവേകാനന്ദൻ സ്മാരക മാധ്യമ വ്യക്തിത്വ പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ അർഹനായി

യു.എ.ഇ എക്സ്ചേഞ്ച്, ചിരന്തന മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു

യു.എ.ഇ. എക്സ്ചേഞ്ചും ചിരന്തന കലാസാംസ്കാരിക വേദിയും ചേർന്ന് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പി.വി.വിവേകാനന്ദൻ സ്മാരക മാധ്യമ വ്യക്തിത്വ പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ അർഹനായി. ലക്ഷംരൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. വി.എം.സതീഷിന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം ഖലീജ് ടൈംസ് അസിസ്റ്റന്റ് എഡിറ്റർ അഞ്ജന ശങ്കറിനാണ്.

യു.എ.ഇ എക്സ്ചേഞ്ച്, ചിരന്തന മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു

രാജീവ് ചെറായി സ്മാരക പുരസ്‌കാരത്തിന് ഗോൾഡ് എഫ്.എം. പ്രോഗ്രാം ഡയറക്ടർ ആർ.ജെ വൈശാഖ് സോമരാജൻ തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 26ന് ദുബൈയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യു.എ.ഇ എക്സ്ചേഞ്ച്, ചിരന്തന മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു

ഗൾഫിലെ പത്രമേഖലയിലെ മികവിന് ഗൾഫ് മാധ്യമം ചീഫ് കറസ്പോണ്ടന്റ് സവാദ് റഹ്‌മാൻ അർഹനായി. ടെലിവിഷൻ മേഖലയിൽ നിന്ന് അമൃതാ ന്യൂസ് ബ്യൂറോ ചീഫ് നിഷ് മേലാറ്റൂരും റേഡിയോ ജേർണലിസത്തിൽ ഹിറ്റ് എഫ്.എം വാർത്താ അവതാരകൻ ഫസ്‌ലുവും ഓൺലൈൻ മീഡിയയിൽ പ്രവാസലോകം.കോം എന്ന വെബ് പോർട്ടൽ എഡിറ്റർ അമ്മാർ കിഴുപറമ്പും പുരസ്‌കാരം നേടി.

മികച്ച ഫോട്ടോ ജേർണലിസ്റ്റിനുള്ള പുരസ്കാരം ഖലീജ് ടൈംസ് ഫോട്ടോഗ്രാഫർ ശിഹാബിനാണ്. ജയ്‌ഹിന്ദ്‌ ന്യൂസിലെ ക്യാമറാമാൻ മുജീബാണ് മികച്ച വീഡിയോ ജേർണലിസ്റ്റ്. കാൽലക്ഷം രൂപയും മംഗളപത്രവുമാണ് പുരസ്കാരം.