LiveTV

Live

Gulf

പൗരത്വ ഭേദഗതി നിയമം; ജിദ്ദയില്‍ കെ.എം.സി.സിയുടെ പൗരാവകാശ സംഗമം  

പൗരത്വ ഭേദഗതി നിയമം; ജിദ്ദയില്‍ കെ.എം.സി.സിയുടെ പൗരാവകാശ സംഗമം  

ദേശീയ പൗര്വത്വ ഭേദഗതി നിയമത്തിനെതിരെ ജിദ്ദയില്‍ കെ.എം.സി.സി പൗരാവകാശ സംഗമം സംഘടിപ്പിച്ചു. ‘പൗരാവകാശം ജന്മാവകാശം’ എന്ന തലക്കെട്ടില്‍ നടന്ന സംഗമത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.മുസ്‍ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മറ്റിക്ക് കീഴിലായിരുന്നു സംഗമം.

പൗരത്വ ഭേദഗതി നിയമം; ജിദ്ദയില്‍ കെ.എം.സി.സിയുടെ പൗരാവകാശ സംഗമം  

ഇന്ത്യയുടെ മഹത്തായ മതേതര നിലപാടിനെ ഇല്ലായ്മ ചെയ്ത് രാജ്യത്തെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സംഘ്പരിവാർ ശക്തികൾക്കെതിരെ മുഴുവൻ ജനാധിപത്യ മതേതര കക്ഷികളും ഒന്നിച്ച് പോരാടണമെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനയെയും ദേശീയ ചിഹ്നങ്ങളെയും ദേശീയ പതാകയെപോലും അംഗീകരിക്കാത്ത ആർ.എസ്.എസിൻ്റെ സവർണാധിപത്യ രാജ്യം രൂപീകരിക്കുവാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് ദേശീയ പൗര്വത്വ ഭേദഗതി നിയമമെന്നും അദ്ധേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹത്തെ ഭീതിജനകമായ അന്തരീഷത്തിൽ ഭയവിഹ്വലരാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും ന‌ൌഷാദ് കൂട്ടിച്ചേർത്തു. സംഘ് പരിവാർ ശക്തികളുയർത്തുന്ന ഏതു വെല്ലുവിളികളെയും ജനാധിപത്യ മതേതര ചേരി ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോൽപ്പിക്കണമെന്നു ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഒരു ജനവിഭാഗത്തിൻ്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരിൽ ഒന്നിച്ചു പോരാടുമെന്നു വിവിധ രാഷ്ട്രീയ മത സാംസ്കാരിക സംഘടനാ പ്രതിനിധികൾ ഏക സ്വരത്തിൽ ഊന്നി പറഞ്ഞു.