LiveTV

Live

Gulf

പൗരത്വ ഭേദഗതി ബില്ലിനെതിരെ ദമ്മാം പ്രവാസി സാംസ്‌കാരിക വേദിയുടെ പ്രതിഷേധ സംഗമം

പരിപാടിയില്‍ പ്രവിശ്യയിലെ കുടുംബങ്ങളുള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു

പൗരത്വ ഭേദഗതി ബില്ലിനെതിരെ ദമ്മാം പ്രവാസി സാംസ്‌കാരിക വേദിയുടെ പ്രതിഷേധ സംഗമം

പൗരത്വ ഭേദഗതി ബില്ലിനെതിരെ ദമ്മാം അല്‍ഖോബാര്‍ പ്രവാസി സാംസ്‌കാരിക വേദി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൗരത്വ ഭേതഗതി ബില്‍ വിവേചനം അടിച്ചേല്‍പ്പിക്കുന്നു എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രവിശ്യയിലെ കുടുംബങ്ങളുള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

ബി.ജെ.പി സര്‍ക്കാര്‍ കുടില തന്ത്രങ്ങളിലൂടെ ഭരണഘടനയെ തകര്‍ത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിച്ച പ്രവാസി സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യാ പ്രസിഡന്റ് എം.കെ ഷാജഹാന്‍ പറഞ്ഞു. രാജ്യത്തെ മതേതര വിശ്വാസികള്‍ ഒന്നിച്ച് നിന്ന് പൗരത്വ ഭേതഗതി ബില്ലിനെതിരില്‍ പ്രക്ഷോഭത്തിന് തയ്യാറായത് സ്വാഗതാര്‍ഹമാണെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രവിശ്യയിലെ രാഷ്ട്രീയ, മത, സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ സംസാരിച്ചു. പൗരത്വ ബില്ലിന്റെ കോപ്പികള്‍ കാറ്റില്‍ പറത്തിയും പ്രതിഷേധ പ്രകടനം നടത്തിയും പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രതിഷേധിച്ചു.