മീഡിയവണ്‍ ഗ്രോ ഗ്ലോബല്‍ ബിസിനസ്സ് സമ്മിറ്റ്
പരിപാടി ഷാർജ എയർപോർട്ട് ഫ്രീസോണുമായി സഹകരിച്ച്. നൂറിലേറെ നിക്ഷേപകർ പങ്കെടുത്തു.
സൗദി തലസ്ഥാനമായ റിയാദിൽ മീഡിയവണ്‍ ഒരുക്കിയ ഗ്രോ ഗ്ലോബല്‍ ബിസിനസ്സ് സമ്മിറ്റിന് മികച്ച പ്രതികരണം. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവള ഫ്രീസോണുമായി സഹകരിച്ചായിരുന്നു പരിപാടി. ഗൾഫ് മേഖലയിൽ പുതിയ നിക്ഷേപ അവസരങ്ങള്‍ സംരംഭകർക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു സമ്മിറ്റ് സംഘടിപ്പിച്ചത്.
ഗള്‍ഫ് മണ്ണില്‍ വ്യാപാരത്തിന്റേയും വ്യവസായത്തിന്റേയും പുതിയ സാധ്യതകളും സങ്കേതങ്ങളും കണ്ടെത്താന്‍ സംരഭകര്‍ക്ക് അവസരമൊരുക്കുക. ഈ ലക്ഷ്യം മുൻനിർത്തിയാണ് ജിദ്ദക്കു പിന്നാലെ റിയാദിലും മീഡിയവണ്‍ ഗ്രോ ഗ്ലോബല്‍ ബിസിനസ്സ് സമ്മിറ്റ് സംഘടിപ്പിച്ചത്. റിയാദിലെ ഇൻറർ കോണ്ടിനൻറൽ ആയിരുന്നു സമ്മിറ്റിെൻറ വേദി.
ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫ്രീസോണുമായി സഹകരിച്ചു നടന്ന പരിപാടി റിയാദിലെ നിക്ഷേപകർക്ക് പുതിയ പ്രതീക്ഷ നൽകുന്നതായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ എങ്ങിനെ ഒരു പുതിയ കമ്പനി രൂപവല്‍ക്കരിക്കാം, സൗദിപ്രവാസികൾക്ക് ഷാര്‍ജയില്‍ എങ്ങിനെ ബിസിനസ്സ്, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാം തുടങ്ങിയ കാര്യങ്ങൾ സേഫ് സോണ്‍ പ്രതിനിധികൾ വിശദീകരിച്ചു. സേഫ് സോണ്‍ സെയില്‍സ് ഡയരക്ടര്‍ മുഹമ്മദ് സാലിം അല്‍ മഹമൂദ്, സേഫ് സോണ്‍ ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ തോമസ് ജോസഫ്, ബിസിനസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ജിതിന് വാര്യര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മീഡിയവണ്‍ ബിസിനസ് ഹെഡ്ഡ് മുഹമ്മദ് സാജിദ്, മിഡിലീസ്റ്റ് സീനിയര്‍ ജനറല്‍ മാനേജര്‍ ഷബീര്‍ ബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആഗോള രംഗത്തെ പുതിയ ബിസിനസ് സാധ്യതകളും സേങ്കതങ്ങളും റിയാദിലെ സംരംഭകർക്ക് പകർന്നേകുന്നതായിരുന്നു മീഡിയാ വൺ ഗ്രോ ഗ്ലോബൽ ബിസിനസ് സമ്മിറ്റ്.