LiveTV

Live

Gulf

ജി.സി.സി ഉച്ചകോടിക്ക് ഇന്ന് തുടക്കം; ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കും

ഇറാന്‍, യമന്‍, ഖത്തര്‍ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്ന ജി.സി.സി ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കമാകും

ജി.സി.സി ഉച്ചകോടിക്ക് ഇന്ന് തുടക്കം; ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കും

ഇറാന്‍, യമന്‍, ഖത്തര്‍ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്ന ജി.സി.സി ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കമാകും. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടക്കുന്ന നാല്‍പതാമത് ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കില്ല. പകരം ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കും.

ആറ് ജി.സി.സി അംഗ രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കുന്നതാണ് ഇന്ന് നടക്കുന്ന ഉച്ചകോടിയുടെ പ്രധാന അജണ്ട. ഇത് സംബന്ധിച്ച് വിദേശ കാര്യ മന്ത്രിമാരുടെ യോഗം പൂര്‍ത്തിയായി. സൌദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷമുള്ള പ്രധാന ഉച്ചകോടിയാണിത്. ഇറാനെതിരെ ഒറ്റക്കെട്ടായ അറബ് സഖ്യമാണ് യുഎസ് ആവശ്യം. യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അന്തി ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. മൂന്നാം വര്‍ഷത്തിലേക്ക് കടന്ന ഖത്തറുമായുള്ള ചതുര്‍ രാഷ്ട്രങ്ങളുടെ നിസ്സഹകരണവും യോഗത്തില്‍ ചര്‍ച്ചയാകും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഉച്ചകോടിയിൽ പെങ്കടുക്കാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ക്ഷണക്കത്തയിച്ചിരുന്നു. എന്നാല്‍ അമീറിന് പകരം പ്രധാനമന്ത്രി പങ്കെടുക്കും. മെയ് അവസാനവാരം മക്കയിലാണ് അവസാനമായി ജി.സി.സി ഉച്ചകോടി ചേർന്നത്. അന്നും ഖത്തർ അമീറിന് പകരം പ്രധാനമന്ത്രിയാണ് എത്തിയത്. ഖത്തര്‍ അമീര്‍ എത്തിയാല്‍ ഉച്ചകോടി ശ്രദ്ധാകേന്ദ്രമാകും.

മൂന്നു വര്‍ഷം മുമ്പാണ് വിവിധ വിഷയങ്ങളുന്നയിച്ച് നാലു രാഷ്ട്രങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയത്. ഉച്ചകോടിയില്‍ അംഗരാജ്യങ്ങൾക്കിടയിലെ സഹകരണം മെച്ചപ്പെടുത്തല്‍, ഇറാന്‍ ഭീഷണി ചെറുക്കല്‍, യമനിലെ യുദ്ധം അവസാനിപ്പിക്കല്‍ എന്നിവ പ്രധാന വിഷയങ്ങളാകും. ഇക്കാരണത്താല്‍ ലോകമാധ്യമങ്ങളുടെ ശ്രദ്ധ റിയാദ് ഉച്ചകോടിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.