ഇറാനെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിസിസി ഉച്ചകോടിക്ക് സമാപനം; അംഗരാജ്യങ്ങളിലെ സഹകരണത്തിന് ധാരണ; ഖത്തര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് സല്മാന് രാജാവ് -Live blog
ഇറാന്, യമന്‍ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് റിയാദിൽ തുടക്കമാകുന്നു

ജിസിസി ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ച് സല്മാന് രാജാവിന്റെ പ്രസംഗം
അംഗരാജ്യങ്ങളുടെ ഐക്യത്തിനും ഇറാനെതിരായ ഒറ്റക്കെട്ടായ നിലപാടിനും ആഹ്വാനം ചെയ്ത് നാല്പതാമത് ജിസിസി ഉച്ചകോടി റിയാദില്‍ സമാപിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്തതാണ് ജിസിസിയുടെ ചരിത്രമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സൌദി ഭരണാധികാരി സല്മാന് രാജാവ് പറഞ്ഞു. ഐക്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ക്കാണ് ഉച്ചകോടി തുടക്കം കുറിക്കുന്നതെന്ന് കുവൈത്ത് അമീര്‍ പറഞ്ഞു.

ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കുന്നതായിരുന്നു ഉച്ചകോടിയുടെ പ്രധാന അജണ്ട. സൌദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ സല്മാന് രാജാവാണ് അധ്യക്ഷത വഹിച്ചത്.

ഇറാനെതിരെ ഒറ്റക്കെട്ടായ നീക്കം ആഹ്വാനം ചെയ്താണ് ഉച്ചകോടിക്ക് സല്മാന് രാജാവ് തുടക്കം കുറിച്ചത്. അംഗ രാജ്യങ്ങളുടെ ഐക്യത്തിനും ആഹ്വാനമുണ്ടായി. ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സാന്പത്തിക, സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. 2025-ഓടെ ജിസിസി രാജ്യങ്ങളുടെ സന്പൂര്‍ണ സാമ്പത്തിക സഹകരണമാണ് ജിസിസിയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി ഐക്യം രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിക്കും.

ഖത്തര്‍ വിഷയം പ്രത്യേകമായി ചര്‍ച്ചയായില്ല. എങ്കിലും സഹകരണ ചര്‍ച്ചകള്‍ പുതിയ പ്രതീക്ഷയാണെന്നും അടുത്ത ഉച്ചകോടിയില്‍ അത് പ്രതിഫലിക്കുമെന്നും കുവൈത്ത് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. യമന്‍, ഫലസ്തീന് ജനതക്ക് ഉച്ചകോടി ഐക്യജാര്‍ഢ്യം പ്രഖ്യാപിച്ചു.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ബഹ്റാന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഒമാന്‍ ഉപ പ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ്, കുവൈത്ത് അമീര്‍ എന്നിവരെത്തി. ചതുര് രാഷ്ട്രങ്ങളുടെ ഉപരോധത്തിലുള്ള ഖത്തറില്‍ നിന്നും അമീറിന് പകരം പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയാണ് എത്തിയത്.

യമനില്‍ സംഘര്‍ഷവും ഏറ്റുമുട്ടലും അവസാനിപ്പിക്കാന്‍ തെക്കന്‍ വിഭജനവാദികളും യമന്‍ ഭരണകൂടവും തമ്മില്‍ കരാറില്‍ ഒപ്പു വെച്ചിരുന്നു. കരാര്‍ ഒപ്പു വെച്ച് പ്രശ്ന പരിഹാരത്തിന് തയ്യാറായ യമന്‍ ജനതയുടെ ശ്രമങ്ങളെ ജിസിസി വിലമതിക്കുന്നതായി സല്മാന് രാജാവ് പറഞ്ഞു. റിയാദ് കരാറിലൂടെ ഒപ്പു വെച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ എല്ലാ വിധ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സല്മാന് രാജാവിന്റെ പ്രസംഗത്തില്‍ നിന്ന്: പ്രതിസന്ധികളിലൂടെയാണ് മേഖല കടന്നു പോകുന്നത്. അത് നേരിടാന്‍ ഒറ്റക്കെട്ടായ ശ്രമം വേണം. ഇറാന് പ്രശ്നം സൃഷ്ടിക്കുന്നത് തുടരുകയാണ്. ഇതിനെ നേരിടാന്‍ ഐക്യം ആവശ്യമാണ്. ഇറാന് മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവ ഒന്നാകെ ഒറ്റക്കെട്ടായി നേരിടണം. മേഖലയുടെ സുരക്ഷക്ക് തന്നെ തുരങ്കം വെക്കുന്ന ശ്രമങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി പ്രത്യേക രാഷ്ട്രം എന്ന ഫലസ്തീന്റെ സ്വപ്നത്തിനൊപ്പമാണ് ജിസിസി രാജ്യങ്ങള്‍.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ബഹ്റാന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഒമാന്‍ ഉപ പ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ് എന്നിവരെത്തി. ചതുര് രാഷ്ട്രങ്ങളുടെ ഉപരോധത്തിലുള്ള ഖത്തറില്‍ നിന്നും അമീറിന് പകരം പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയാണ് എത്തിയത്.

ചതുര് രാഷ്ട്രങ്ങളുടെ ഉപരോധത്തിലുള്ള ഖത്തറില്‍ നിന്നും അമീറിന് പകരം പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയാണ് എത്തിയത്. ഇദ്ദേഹത്തെ സ്വീകരിച്ച സല്മാന് രാജാവ് വിവിധ കുശലാന്വേഷണങ്ങളും നടത്തി. ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പ്രശ്നപരിഹാരം സംബന്ധിച്ച ചര്‍ച്ചകളുണ്ടാകുമെന്ന് വിവിധ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അംഗ രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കുന്നതായിരുന്നു ഇന്നത്തെ ജിസിസി ഉച്ചകോടിയുടെ പ്രധാന അജണ്ട. ഇതിനാല്‍ തന്നെ ഖത്തര്‍ വിഷയത്തില്‍ ചര്‍ച്ചയോ അയവോ ഉണ്ടാകുമെന്ന് ലോക മാധ്യമങ്ങള്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഖത്തര്‍ അമീറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയാണ് എത്തിയത്. ഇദ്ദേഹത്തെ സല്മാന് രാജാവ് നേരിട്ടു സ്വീകരിച്ചു. കഴിഞ്ഞ ഉച്ചകോടിയില്‍ മക്കയില്‍ വെച്ച് വിദേശകാര്യ മന്ത്രിയായിരുന്നു സ്വീകരിച്ചത്.

ഇത്തവണ സല്മാന് രാജാവും ഖത്തര്‍ പ്രധാനമന്ത്രിയും മിനിറ്റുകള്‍ നീണ്ട കുശലാന്വേഷണവും നടത്തി. ഇരുവരുടെയും ദൃശ്യങ്ങള്‍ കൌതുകത്തോടെയാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉച്ചകോടിയില്‍ ഖത്തര്‍ വിഷയം പ്രത്യേകം ചര്‍ച്ചയായില്ലെങ്കിലും ശുഭസൂചകമായാണ് ഈ ഇരുത്തം നിരീക്ഷകര്‍ കാണുന്നത്.
Last updated