LiveTV

Live

Gulf

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സമ്മേളനത്തിൽ കണ്ണുംനട്ട് അറബ് ലോകം

പ്രവാസികളും ഏറെ താൽപര്യത്തോടെയാണ് ജി.സി.സി തീരുമാനത്തിന് കാത്തിരിക്കുന്നത്.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സമ്മേളനത്തിൽ കണ്ണുംനട്ട് അറബ് ലോകം

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സമ്മേളനത്തിൽ കണ്ണുംനട്ട് അറബ് ലോകം. ചൊവ്വാഴ്ച റിയാദിലാണ് ആറംഗ ജി.സി.സി നേതാക്കളുടെ ഒത്തുചേരൽ. രണ്ടര വർഷത്തോളമായി ഖത്തറും ചതുർ രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കപ്പെടുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിന് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്. ഗള്‍ഫ് പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളിൽ തുറന്ന ചർച്ച നടക്കുമെന്നാണ് സൂചന. ഖത്തർ അമീർ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്.

ഉച്ചകോടിക്ക് മുന്നോടിയായി ജി.സി.സി വിദേശകാര്യ മന്ത്രിമാർ നാളെ റിയാദിൽ യോഗം ചേരും. ഖത്തറും ചതുർ രാജ്യങ്ങളും തമ്മിൽ അനുരഞ്ജന സാധ്യത വർധിച്ചിരിക്കെ, തുടർ നടപടി എന്തായിരിക്കും എന്നത് പ്രധാനമാണ്. പ്രവാസികളും വർധിച്ച താൽപര്യത്തോടെയാണ് ജി.സി.സി തീരുമാനത്തിന് കാത്തിരിക്കുന്നത്. യമൻ പ്രതിസന്ധി, ഇറാന്‍റെ ഇടപെടൽ എന്നിവയും ഉച്ചകോടിയിൽ സജീവ ചർച്ചയാകും.