LiveTV

Live

Gulf

രണ്ട് കിലോമീറ്ററിലേറെ നീളത്തില്‍ ദേശീയ പതാക; ലോകറെക്കോര്‍ഡുമായ് യു.എ.ഇ

രണ്ട് കിലോമീറ്ററിലേറെ നീളത്തില്‍ ദേശീയ പതാക നിര്‍മിച്ച് യു.എ.ഇ സ്വന്തമാക്കിയത് രണ്ട് ലോകറെക്കോര്‍ഡുകള്‍

രണ്ട് കിലോമീറ്ററിലേറെ നീളത്തില്‍ ദേശീയ പതാക; ലോകറെക്കോര്‍ഡുമായ് യു.എ.ഇ

രണ്ട് കിലോമീറ്ററിലേറെ നീളത്തില്‍ ദേശീയ പതാക നിര്‍മിച്ച് യു.എ.ഇ സ്വന്തമാക്കിയത് രണ്ട് ലോകറെക്കോര്‍ഡുകള്‍. ഈ പതാക നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയത് കോഴിക്കോട് സ്വദേശി ഷബീറാണ്.

2020 മീറ്റര്‍ നീളം, മൂന്ന് മീറ്റര്‍ വീതി. ഈ പതാക കൊണ്ട് രണ്ട് ലോക റെക്കോര്‍ഡുകളാണ് യു.എ.ഇ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഒന്നിച്ച് കൈയിലേന്തി നടന്ന പതാക. ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ ഒരേ സമയം കൈയിലേന്തിയ പതാക എന്നീ രണ്ടു റെക്കോര്‍ഡുകള്‍.

58 രാജ്യങ്ങളിലെ അയ്യായിരത്തിലേറെ പേര്‍ പതാക വഹിക്കാനെത്തി. മലയാളികളടക്കം നിരവധി പേര്‍ ഈ റെക്കോര്‍ഡ് ശ്രമത്തില്‍ പങ്കെടുത്തപ്പോള്‍ ഈ ഭീമന്‍ പതാക നിര്‍മിച്ചത് തന്നെ മലയാളിയുടെ നേതൃത്വത്തിലായിരുന്നു. ദുബൈ പൊലീസ് നല്‍കുന്ന അളവും നിര്‍ദേശവും പാലിച്ച് പതാക നിര്‍മിക്കാന്‍ ഒരു മാസത്തോളം സമയമെടുത്തു. 1200 കിലോ ഭാരമുണ്ട് ഈ പതാകക്ക്.