LiveTV

Live

Gulf

അബൂദബി മാരത്തൺ;കെനിയന്‍ താരങ്ങള്‍ക്ക് കിരീടം

ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ദീര്‍ഘദൂര ഓട്ടമല്‍സരമാണിത്

അബൂദബി മാരത്തൺ;കെനിയന്‍ താരങ്ങള്‍ക്ക് കിരീടം

അബൂദബി മാരത്തണിൽ കെനിയന്‍ താരങ്ങള്‍ക്ക് കിരീടം. ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ദീര്‍ഘദൂര ഓട്ടമല്‍സരമാണിത്. പുരുഷ, വനിതാ ചാമ്പ്യന്‍പട്ടങ്ങള്‍ കെനിയ സ്വന്തമാക്കി. 42 കിലോമീറ്റര്‍ ഓടിയാണ് ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള മല്‍സരത്തില്‍ ഇവര്‍ ജേതാക്കളായത്.

രാവിലെ ആറരക്കാണ് അബൂദബി മാരത്തണ് തുടക്കമായത്. രണ്ട് മണിക്കൂറും നാല് മിനിറ്റും 40 സെക്കന്റും സമയമെടുത്താണ് കെനിയയുടെ രൂബാന്‍ കിപ്രെഗോ പുരുഷ വിഭാഗത്തില്‍ 42 കിലോമീറ്റര്‍ താണ്ടി ഒന്നാമതെത്തിയത്. വനിതാ വിഭാഗത്തില്‍ വിവിയന്‍ കിപ്ലഗറ്റ് രണ്ടു മണിക്കൂറും 21 മിനിറ്റും 11 സെക്കന്റുമെടുത്താണ് ലക്ഷ്യം കണ്ടത്. 23 കാരനായ രൂബാന്റെ ആദ്യ മാരത്തണ്‍ കിരീടമാണിത്. പുരുഷ വിഭാഗത്തില്‍ കെനിയയുടെ തന്നെ ജോയൽ കിമുരർ രണ്ടാമതും എത്യോപ്യക്കാരനായ ഫിക്കാഡു ഗിർമ ടെഫെരി മൂന്നാമതുമായി ഫിനിഷ് ചെയ്തു. വനിതാ വിഭാഗത്തില്‍ എത്യോപ്യക്കാരായ വുഡ് അറ്റാലെവ്, യെഷി കലായു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.