LiveTV

Live

Gulf

ഒമാനികളുടെ ആഥിത്യ മര്യാദക്കുള്ള അംഗീകാരം; ഒമാൻ എയറിന് നാല് രാജ്യാന്തര പുരസ്കാരങ്ങൾ

വൈമാനിക രംഗത്തെ രാജ്യത്തിന്റെ അഭിമാനമായ ഒമാൻ എ‍യർ പുരസ്കാരങ്ങളുടെ നിറവിൽ

ഒമാനികളുടെ ആഥിത്യ മര്യാദക്കുള്ള അംഗീകാരം; ഒമാൻ എയറിന് നാല് രാജ്യാന്തര പുരസ്കാരങ്ങൾ

ഒമാനികളുടെ ആതിഥ്യമര്യാദക്കുള്ള അംഗീകാരം. വൈമാനിക രംഗത്തെ രാജ്യത്തിന്റെ അഭിമാനമായ ഒമാൻ എ‍യർ പുരസ്കാരങ്ങളുടെ നിറവിൽ. ലോകോത്തര സേവനം ഉറപ്പുവരുത്തിയതിന് ട്രാവൽ രംഗത്തെ നാല് മികച്ച രാജ്യാന്തര പുരസ്കാരങ്ങളാണ് ഒമാൻ എയറിനെ തേടിയെത്തിയിരിക്കുന്നത്.

മിഡിൽഈസ്റ്റ് മേഖലയിൽ നിന്നുള്ള മികച്ച എയർലൈൻ, ഫസ്റ്റ് ക്ലാസ് സേവനം നൽകുന്നതിൽ മികച്ച എയർലൈൻ, ബിസിനസ് ക്ലാസ് ഉപഭോകൃ സേവനം തുടരുന്ന മികച്ച എയർലൈൻ, റിവാർഡ്സ് പ്രോഗ്രാം ഉറപ്പുവരുത്തുന്ന ലോകത്തിലെ മികച്ച വിമാന സർവീസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒമാൻ എയർലൈൻ അംഗീകരിക്കപ്പെട്ടത്. മസ്കത്ത് റോയൽ ഓപറ ഹൗസിൽ നടന്ന പരിപാടിയിൽ ഈ വർഷത്തെ ഗ്രാൻറ് ഫിനാലെയിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

ഉപഭോക്താക്കൾക്ക് മികച്ചതും സംതൃപ്തവുമായ സേവനം ഉറപ്പുവരുത്തുന്നതിൽ പുലർത്തിയ ജാഗ്രതയും ഊഷ്മളമായ ആതിഥ്യമര്യാദ പുലർത്തുന്ന സമൂഹമെന്ന ഒമാനികളുടെ പാരമ്പര്യവുമാണ് രാജ്യാന്തര തലത്തിലുള്ള അംഗീകാരം കൈവരിക്കാൻ അർഹത നേടിയതെന്ന് ഒമാൻ എയർ സി.ഇ.ഒ അബ്ദുൾ അസീസ് എൽ റൈസി പറഞ്ഞു. ട്രാവൽ രംഗത്തെ ഓസ്കറായി അറിയപ്പെടുന്ന വേൾഡ് ട്രാവൽ പുരസ്കാരം ഒമാൻ എയറിന് സമ്മാനിക്കാനായതിൽ അതീവ സന്തുഷ്ടനാണെന്നും പ്രവർത്തന മികവിനും മേന്മയ്ക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്നും വേൾഡ് ട്രാവൽ അവാർഡ് സ്ഥാപകൻ ഗ്രഹാം കുക്ക് പറഞ്ഞു.