LiveTV

Live

Gulf

ഒമാനിൽ കാലാവസ്ഥാ വ്യതിയാനം; വീണ്ടും മഴ കനക്കാൻ സാധ്യത

മൂന്ന് ന്യൂന മർദ്ദങ്ങള്‍ ഒമാൻ തീരത്തെ ബാധിച്ചേക്കും

ഒമാനിൽ കാലാവസ്ഥാ വ്യതിയാനം; വീണ്ടും മഴ കനക്കാൻ സാധ്യത

ഈ മാസം ആദ്യ പകുതിയിൽ ഒമാനിൽ വീണ്ടും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. കാലാവസ്ഥാ വ്യതിയാനം ശക്തമായ ഇടത്തരം മഴക്കും കാരണമായേക്കുമെന്ന് സിവിൽ ആവിയേഷൻ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ന്യൂന മർദ്ദം മൂലമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാൻ കാരണം.

ഈ മാസം ആദ്യ പകുതയിൽ മൂന്ന് ന്യൂന മർദ്ദങ്ങളാണ് ഒമാൻ തീരത്തെ ബാധിക്കുകയെന്ന് പ്രസ്താവനയിൽ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുസന്തം, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, അൽ ദാഖിറ, അൽ ദാഖിലിയ്യ, മസ്കത്ത് എന്നീ ഗവർണേററ്റുകളിലും വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലെ പർവ്വത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക.

ആദ്യ ന്യൂന മർദ്ദം ഇന്നും നാളെയും അനുഭവപ്പെടാനാണ് സാധ്യത. നേരിയതും ഇടത്തരം മഴയുമാണ് ആദ്യ ന്യുനമർദ്ദത്തിൽ അനുഭവപ്പെടുക. രണ്ടാം ന്യുന മർദ്ദം ഈ മാസം ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിൽ അനുഭവപ്പെടും. ശക്തമായതോ ഇടത്തരത്തിലുള്ളതോ ആയ മഴക്കാണ് സാധ്യത. ഡിസംബർ മധ്യത്തോടെ മൂന്നാമത്തെ ന്യൂന മാർദ്ദം അനുഭവപ്പെടാനാണ് സാധ്യതയെന്ന് സിവിൽ ആവിയേഷൻ പൊതു അതോരിറ്റി മുന്നറിയിപ്പ് നൽകുന്നു. കലാവസ്ഥ അസ്ഥിരമായി തന്നെ നിൽക്കുമെന്നും എന്നാൽ കലാവസ്ഥ മുന്നറിയിപ്പ് മാറാൻ സാധ്യത ഉണ്ട് .