LiveTV

Live

Gulf

യു.എ.ഇ ദേശീയ ദിനാഘോഷം; നേതാക്കളുടെ ഒത്തുചേരല്‍ ചടങ്ങിന് വേദിയായി ഗ്രാന്‍പ്രീ മത്സരം

യു.എ.ഇ സന്ദർശനം നടത്തുന്ന സൗദി കിരീടാവകാശിയുടെ സാന്നിധ്യവും ഫൈനലിനെ ശ്രദ്ധേയമാക്കി.

യു.എ.ഇ ദേശീയ ദിനാഘോഷം; നേതാക്കളുടെ ഒത്തുചേരല്‍ ചടങ്ങിന് വേദിയായി ഗ്രാന്‍പ്രീ മത്സരം

ദേശീയ ദിനാഘോഷത്തിനിടെ, അബൂദബിയിൽ നടന്ന ഗ്രാന്‍ഡ് പ്രീ മൽസര ചടങ്ങ് യു.എ.ഇ നേതാക്കളുടെ ഒത്തുചേരൽ വേദി കൂടിയായി മാറി. യു.എ.ഇ സന്ദർശനം നടത്തുന്ന സൗദി കിരീടാവകാശിയുടെ സാന്നിധ്യവും ഫൈനലിനെ ശ്രദ്ധേയമാക്കി.

ഗ്രാൻഡ് പ്രീ ഫോർമുല വൺ റേസിൽ ലൂയിസ് ഹാമില്‍ട്ടന് കിരീടം ലഭിച്ചപ്പോൾ ആവേശത്തോടെ കൈയടിക്കാൻ എല്ലാ നേതാക്കളും ഉണ്ടായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആയിരുന്നു വി.ഐ.പി ഗാലറിയിലെ പ്രധാന താരം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും ആവേശത്തോടെ കളി കാണാനെത്തി. നാൽപത്തിയെട്ടാം ദേശീയദിനാഘോഷ പൊലിമകളും കളിയുടെ ആവേശവും ഏറ്റുവാങ്ങിയാണ് സൗദി കിരീടാവകാശിയുടെ മടക്കം.

ബ്രിട്ടീഷ് ഫോര്‍മുല വണ്‍ താരമായ ലൂയിസ് ഹാമില്‍ട്ടെൻറ മിന്നും കുതിപ്പ് നേരിൽ ആസ്വദിക്കാൻ സാധിച്ചതിന്റെ ത്രില്ലിൽ ആയിരുന്നു നേതാക്കൾ. ലൂയിസ് ഹാമിൽട്ടണു പുറമെ രണ്ടും മൂന്നും സ്ഥാനം ഉറപ്പാക്കിയ മാര്‍ക്സ് വെര്‍സ്റ്റാപ്പൻ, ചാള്‍സ് ലെകക്ലര്‍ എന്നിവരെയും അനുമോദിച്ചാണ് നേതാക്കൾ മടങ്ങിയത്.