LiveTV

Live

Gulf

ഗ്രീൻ ഫ്ളാഷ് പരിഷ്കാരം; ഏഴിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ബഹ്റൈന്‍

ബഹ്റൈനിൽ വാഹനാപകടങ്ങൾ കുറക്കാനായി നടപ്പിലാക്കിയ ഗ്രീൻ ഫ്ളാഷ് പരിഷ്കാരം ഏഴ് സിഗ്നലുകളിലേക്ക് കൂടി വ്യാപിപ്പിക്കും.

ഗ്രീൻ ഫ്ളാഷ് പരിഷ്കാരം; ഏഴിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ബഹ്റൈന്‍

ബഹ്റൈനിൽ വാഹനാപകടങ്ങൾ കുറക്കാനായി നടപ്പിലാക്കിയ ഗ്രീൻ ഫ്ളാഷ് പരിഷ്കാരം ഏഴ് സിഗ്നലുകളിലേക്ക് കൂടി വ്യാപിപ്പിക്കും. രാജ്യത്തെ പ്രധാന സിഗ്നലുകളിലെല്ലാം പരിഷ്കാരം നടപ്പിലാക്കാനാണ് ഗതാഗത മന്ത്രാലയത്തിൻ്റെ പദ്ധതി.

ദിവസേന 50,000ത്തോളം വാഹനങ്ങൾ കടന്ന് പോകുന്ന ജനബിയ ഹൈവേയിലുള്ള ഏഴു സിഗ്നലുകളിലാണ് ഗ്രീൻ ഫ്ളാഷ് പരിഷ്കാരം വ്യാപിപ്പിക്കുന്നത്. പച്ചയില്‍ നിന്ന് ചുവപ്പിലേക്ക് മാറുകയാണെന്ന് സൂചിപ്പിക്കാന്‍ മൂന്ന് തവണ പച്ച വെളിച്ചം മിന്നുന്ന സംവിധാനമാണിത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പത്ത് ജങ്ഷനുകളിലെ 30 സിഗ്നലുകളില്‍ നിലവില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനത്തിൻ്റെ സ്പീഡ് നിയന്ത്രിക്കുവാൻ സഹായകരമാകുന്ന നിർദേശം നൽകകാൻ ലക്ഷ്യമിട്ടാണ് പരിഷ്കാരം നടപ്പിലാക്കിയത്. ഡ്രൈവര്‍മാര്‍ക്ക് ഇത് മുന്നറിയിപ്പായി മനസ്സിലാക്കാനും അമിത വേഗത കുറച്ച് അപകടങ്ങൾ ഒഴിവാക്കാനും ഇത് വഴി സാധിക്കുമെന്നാണ് ഗതാഗത മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെ സിഗ്നലുകളിലെല്ലാം പരിഷ്കാരം ഏര്‍പ്പെടുത്താനാണ് ഗതാഗത മന്ത്രാലയത്തിൻ്റെ പദ്ധതി. റോഡ് സുരക്ഷ പരമാവധി ശക്തിപ്പെടുത്താന്‍ ഈ സംവിധാനം വഴിയൊരുക്കുമെന്നാണ് അധിക്യതരുടെ വിലയിരുത്തൽ.