LiveTV

Live

Gulf

2020 ലെ ഹജ്ജ് കരാർ; ഒപ്പുവെച്ച്  ഇന്ത്യയും സൗദിയും

കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും സൗദി ഹജ്ജ് കാര്യമന്ത്രി മുഹമ്മദ് സാലിഹ് ബന്ദനുമാണ് കരാറിൽ ഒപ്പു വെച്ചത്.

 2020 ലെ ഹജ്ജ് കരാർ; ഒപ്പുവെച്ച്  ഇന്ത്യയും സൗദിയും

ഇന്ത്യയും സൗദിയും തമ്മിലുള്ള 2020 ലെ ഹജ്ജ് കരാർ ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും സൗദി ഹജ്ജ് കാര്യമന്ത്രി മുഹമ്മദ് സാലിഹ് ബന്ദനുമാണ് കരാറിൽ ഒപ്പു വെച്ചത്. രണ്ട് ലക്ഷമെന്ന കഴിഞ്ഞ വർഷത്തെ ഇന്ത്യൻ ഹജ്ജ് ക്വാട്ട അതേപടി അടുത്ത വർഷവും തുടരും. ഇന്ത്യൻ ഹാജിമാർക്കുള്ള സേവനങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുമെന്ന് മന്ത്രി അറിയിച്ചു. കണ്ണൂരിൽ പുതിയ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് ഇപ്പോൾ പരിഗണനയിലില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. ജിദ്ദയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.