LiveTV

Live

Gulf

അബൂദബി ഗ്രാന്‍ഡ് പ്രീ കിരീടം ചൂടി ലൂയിസ് ഹാമില്‍ട്ടന്‍

ബ്രിട്ടീഷ് ഫോര്‍മുല വണ്‍ താരമായ ലൂയിസ് ഹാമില്‍ട്ടന്‍ അബൂദബി ഗ്രാന്‍ഡ് പ്രീ ഫോര്‍മുല വണ്‍ റേസിന്റെ തുടക്കം മുതലേ വിജയ സൂചന നല്‍കുന്ന കുതിപ്പിലായിരുന്നു

അബൂദബി ഗ്രാന്‍ഡ് പ്രീ കിരീടം ചൂടി ലൂയിസ് ഹാമില്‍ട്ടന്‍

അബൂദബി ഗ്രാന്‍ഡ് പ്രീ കിരീടം ലൂയിസ് ഹാമില്‍ട്ടന്. യോഗ്യതാ മല്‍സരം മുതല്‍ റേസില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഹാമില്‍ട്ടന്‍ മാക്സ് വെര്‍സ്റ്റാപ്പനെ പിന്തള്ളിയാണ് കിരീടത്തില്‍ മുത്തമിട്ടത്.

ബ്രിട്ടീഷ് ഫോര്‍മുല വണ്‍ താരമായ ലൂയിസ് ഹാമില്‍ട്ടന്‍ അബൂദബി ഗ്രാന്‍ഡ് പ്രീ ഫോര്‍മുല വണ്‍ റേസിന്റെ തുടക്കം മുതലേ വിജയ സൂചന നല്‍കുന്ന കുതിപ്പിലായിരുന്നു. മേഴ്സിഡസ് ഡ്രൈവറായ ലൂയിസ് ഹാമില്‍ട്ടന്‍ ഫൈനലില്‍ റെഡ്ബുള്ളിന്റെ മാര്‍ക്സ് വെര്‍സ്റ്റാപ്പനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയപ്പോള്‍, ഫെറാറിയുടെ ചാള്‍സ് ലെക്‍ലെര്‍കാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 34 കാരനായ ലൂയിസ് ഹാമില്‍ട്ടന്‍ കഴിഞ്ഞമാസം യു എസ് ഗ്രാന്‍ഡ് പ്രീയില്‍ നേട്ടമുണ്ടാക്കിയാണ് അബൂദബിയിലെത്തിയത്. കാര്‍ റേസില്‍ തിളങ്ങുന്ന മുന്നേറ്റം തുടരുന്ന ഹാമില്‍ട്ടന്റെ എണ്‍പത്തിയെട്ടാമത്തെ കിരീട നേട്ടമാണ് അബൂദബിയിലേത്.