LiveTV

Live

Gulf

സൗദി അരാംകോ പബ്ലിക് ഷെയര്‍; ലക്ഷ്യമിട്ടതിലും കൂടുതല്‍ അപേക്ഷകര്‍

സ്ഥാപനങ്ങള്‍ക്കുള്ള അവസരം ഡിസംബര്‍ നാല് വരെ.

സൗദി അരാംകോ പബ്ലിക് ഷെയര്‍; ലക്ഷ്യമിട്ടതിലും കൂടുതല്‍ അപേക്ഷകര്‍

സൗദി അരാംകോയുടെ പബ്ലിക് ഷെയര്‍ ഓഫറിംഗില്‍ വ്യക്തിഗത വിഭാഗത്തില്‍ വരിക്കാരായത് ലക്ഷ്യമിട്ടതിലും കൂടുതല്‍ പേര്‍. രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് പബ്ലിക് ഷെയറില്‍ പങ്കാളികളാകുന്നതിനുള്ള അവസരം ഡിസംബര്‍ നാല് വരെ തുടരും. അന്തിമ ലിസ്റ്റ് തൊട്ടടുത്ത ദിവസം പ്രസിദ്ധീകരിക്കും.

സൗദി അരാംകോ വ്യകതിഗത വിഭാഗത്തില്‍ പുറത്തിറക്കിയ ഓഹരി മൂല്യത്തെക്കാള്‍ കൂടുതല്‍ ഓഹിരകള്‍ക്ക് ആവശ്യക്കാര്‍ ബുക്ക് ചെയതതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇരുപത്തി അഞ്ചേ ദശാംശം ആറ് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് കമ്പനി പുറത്തിറക്കിയത്. ഇതിനായി പബ്ലിക് സംരഭകരില്‍ നിന്ന് ഇതിനകം ലഭിച്ചതാവട്ടെ നാല്‍പത്തിനാലെ ദശാംശം മൂന്ന് ബില്യണ്‍ ഡോളറും. ചരിത്രത്തിലെ ഏറ്റവും വലിയ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗാണ് സൗദി അരാംകോയുടേതെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

കമ്പനി പുറത്തിറക്കിയ ഐ.പി.ഒ കളില്‍ അന്‍പത്തിനാല് ശതമാനം ഓഹരികള്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കും. ഇരുപത്തിനാലെ ദശാംശം ഒരു ശതമാനം സൗദി ഫണ്ടുകള്‍ക്കും നിക്ഷേപ സ്ഥാപനങ്ങള്‍ക്കും പത്തേ ദശാംശം അഞ്ച് ഓഹരകിള്‍ സൗദിയേതര സംരഭകര്‍ക്കുമായാണ് നീക്കി വെച്ചിരിക്കുന്നത്. അര ശതമാനം ഓഹരികളാണ് വ്യകതിഗത തലത്തില്‍ നീക്കിയിരിപ്പ്. എകദേശം പത്ത് ദശ ലക്ഷം ഓഹിരകളാണ് ഈ വിഭാഗത്തില്‍ അനുവദിച്ചിട്ടുള്ളത്. ഇതിനായി ഇതനകം ബുക്ക് ചെയ്തതാവട്ടെ പന്ത്രണ്ട് ദശലക്ഷത്തിലധികമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്