LiveTV

Live

Gulf

ഗുണ നിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത വൈദ്യുതോപകരണങ്ങൾ ഇറക്കുമതി ചെയ്യരുതെന്ന് ഒമാന്‍

വൈദ്യുതോപകരണങ്ങൾ ഗൾഫ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് ഉപഭോക്താക്കളും ഉറപ്പാക്കണം.

ഗുണ നിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത വൈദ്യുതോപകരണങ്ങൾ ഇറക്കുമതി ചെയ്യരുതെന്ന് ഒമാന്‍

ഗുണ നിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത വൈദ്യുതോപകരണങ്ങൾ ഇറക്കുമതി ചെയ്യരുതെന്ന് ഒമാന്‍ വ്യവസായ വാണിജ്യ മന്ത്രാലയം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. വൈദ്യുതോപകരണങ്ങൾ ഗൾഫ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് ഉപഭോക്താക്കളും ഉറപ്പാക്കണം.

അപകടങ്ങളും തീപിടിത്തങ്ങളും ഉണ്ടാവുക വഴി ഇത്തരം ഉപകരണങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കാനും വഴിയൊരുക്കും. ഉപകരണങ്ങളിലെ പ്രത്യേക അടയാളവും ക്യു.ആർ കോഡും വഴി ഇത് എുളുപ്പത്തിൽ മനസിലാക്കാം. ഇലക്ട്രികൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഒമാനി, ഗൾഫ് മാനദണ്ഡങ്ങൾ പാലിക്കുന്നതാണോയെന്ന് പരിശോധിക്കാൻ സ്റ്റാൻഡേർഡ്സ് ആൻറ് മെറ്ററോളജി ഡയറക്ടറേറ്റ് ജനറലിന് കീഴിലുള്ള ഹോം അപ്ലയൻസസ് ലബോറട്ടറിയിൽ പരിശോധനാ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വോൾേട്ടജ് ഉള്ള വൈദ്യുതി ഉപകരണങ്ങൾ ഈ വിഭാഗത്തിലെ ഗൾഫ് സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നതും ഇവിടെ പരിശോധിക്കും.

ഉത്പന്നങ്ങളുടെ സുരക്ഷാ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷന് ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട കേന്ദ്രമാണ് ലാബോറട്ടറിയെന്ന് ഇതിൻറെ മേധാവിയായ എഞ്ചിനീയർ സൈദ് ബിൻ അലി ബിൻ സൈദ് അൽ ഷൻഫരി പറഞ്ഞു. നിരവധി വ്യാജ ഉത്പന്നങ്ങൾ ഓൺലൈനിൽ വിൽപന നടത്തുന്നുണ്ട്. ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ജീവനും സ്വത്തിനും ഭീഷണി വിളിച്ചുവരുത്തുന്നതാകും. ഒറിജിനൽ ഉപകരണങ്ങൾ വാങ്ങാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്നും അൽ ഷൻഫരി അറിയിച്ചു.