LiveTV

Live

Gulf

സല്‍മാന്‍ രാജാവിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേക്ക്; ചരിത്ര പരമായ നേട്ടങ്ങള്‍ക്ക് സാക്ഷിയായി രാജ്യം

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേക്ക്

സല്‍മാന്‍ രാജാവിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേക്ക്; ചരിത്ര പരമായ നേട്ടങ്ങള്‍ക്ക്  സാക്ഷിയായി രാജ്യം

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേക്ക്. നാല് വര്‍ഷത്തെ ഭരണത്തില്‍ ചരിത്രപരമായ പല നേട്ടങ്ങള്‍ക്കുമാണ് സൗദിഅറേബ്യ സാക്ഷിയായത്. വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മേഖല തലസ്ഥാനങ്ങളിലും പ്രതിജ്ഞ പുതുക്കല്‍ പരിപാടികള്‍ നടന്നു.

രാജ്യത്ത് സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തിലുള്ള ഭരണം വിജയകരമായ നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. ഇതിനിടെ ചരത്രപരമായ പല നേട്ടങ്ങള്‍ക്കുമാണ് രാജ്യം സാക്ഷിയായത്. വിഷന്‍ 2030 പോലുള്ള വികസന പദ്ധതികള്‍. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികള്‍, സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ബഹുമുഖ പദ്ധതികള്‍. വനിതകള്‍ക്ക് ഡ്രൈവിംഗിനുള്ള അനുമതി. വനിതകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതി. വിദേശികള്‍ക്ക് പ്രിവിലേജ് ഇഖാമ പദ്ധതി. ടൂറിസം രംഗത്ത് നടപ്പാക്കിയ വിവിധ പദ്ധതികളും അത് വഴി രാജ്യത്തിന്റെ വളര്‍ച്ചയും തുടങ്ങി നിരവധി നേട്ടങ്ങളാണ് രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടപ്പാക്കിയത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സൗദിക്ക് സാധിച്ചു. അറബ്, ഇസ്ലാമിക വിഷയങ്ങളില്‍ എന്നും നേതൃപദവിയിലുള്ള സൗദിക്ക് നിര്‍ണായകമായ പല വിഷയങ്ങളിലും ഇടപ്പെട്ട് പരിഹാരം കാണാനും രാജാവിന്റെ നീക്കങ്ങളിലൂടെ സാധിച്ചു.