ജിദ്ദയില്‍ സംഘടിപ്പിച്ച കേരളോല്‍സവം ശ്രദ്ധേയമായി
കോണ്‍സുലേറ്റ് അംഗണത്തിലാണ് പരിപാടി. വര്‍ണാഭമായ പരിപാടികള്‍ മേളക്ക് പകിട്ടേകി

കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അണിയിച്ചൊരുക്കി ജിദ്ദയില്‍ അരങ്ങേറിയ കേരളോത്സവം ശ്രദ്ധേയമായി. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ സൗദി ഇന്ത്യന്‍ ബിസിനസ്സ് നെറ്റ്വര്ക്കും ജിദ്ദയിലെ മലയാളി സമൂഹവും ഒന്നിച്ചണിച്ചേര്ന്നാണ് കേരളോത്സവം സംഘടിപ്പിച്ചത്.
വര്‍ണാഭവമായ പരിപാടികളാലും പ്രദര്‍ശനങ്ങളാലും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തനിമയും തുറന്നു കാട്ടുന്നതായിരുന്നു ഉല്‍സവം. ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലേയും മലയാളികള്‍ക്ക് ഉത്സവ പ്രതീതിയും വേറിട്ട അനുഭവവുമായി മാറി മേള.
സംഗീതവിരുന്നോടെ ആരംഭിച്ച പരിപാടികള്‍ രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ് കേരളോത്സവ പരിപാടികളും പ്രദര്‍ശനങ്ങളും കാണാന്‍ കോണ്‍സുലേറ്റ് അങ്കണത്തിലെത്തിയത്. ആദ്യം കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന് കീഴില്‍ നടന്ന സംഗീത പരിപാടികളില്‍ ജിദ്ദയിലെ പ്രമുഖ ഗായകര്‍ ഗാനമാപലിച്ചു. ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറി.
കൂത്തമ്പലത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച കട്ടൗട്ടുകള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. കേരളത്തിലെ പുരാതന മസ്ജിദുകള്‍, പായ്കപ്പലില്‍ കേരളത്തിലേക്കുള്ള അറബികളുടെ വരവ്, കേരളത്തിന്റെ പ്രകൃതി രമണീയതയും സാംസ്കാരിക പൈതൃകവും വിവരിക്കുന്ന ഫോേട്ടാ പ്രദര്‍ശനം, ഭക്ഷ്യസ്റ്റാളുകള്‍ തുടങ്ങിയവ മേളക്ക് പകിേട്ടകി.