LiveTV

Live

Gulf

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ ക്ലൈംബിംങ് മതിൽ അബൂദബിയിൽ

മതിലിനു മുകളിലേക്ക് കയറാനും ഇൻഡോർ സ്‌കൈ ഡൈവിങ് ഫ്‌ളൈറ്റ് ചേമ്പറിൽ പക്ഷികളെപ്പോലെ പറക്കാനുമുള്ള സൗകര്യമാണ് ‘ക്ലൈംബ് അബുദാബി’യുടെ പ്രത്യേകത

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ ക്ലൈംബിംങ് മതിൽ അബൂദബിയിൽ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ ക്ലൈംബിംങ് മതിൽ അബൂദബിയിൽ. അബൂദബി യാസ് ദ്വീപിലെ ഏറ്റവും പുതിയ ആകർഷക കേന്ദ്രം കൂടിയാണിത്. സാഹസിക വിനോദ സഞ്ചാരികൾക്ക് മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുക.

മതിലിനു മുകളിലേക്ക് കയറാനും ഇൻഡോർ സ്‌കൈ ഡൈവിങ് ഫ്‌ളൈറ്റ് ചേമ്പറിൽ പക്ഷികളെപ്പോലെ പറക്കാനുമുള്ള സൗകര്യമാണ് 'ക്ലൈംബ് അബുദാബി'യുടെ പ്രത്യേകത. പൊതുജനങ്ങൾക്കായി അബൂദബിയിലെ യാസ് ദ്വീപിൽ തുറന്ന വിസ്മയം ആസ്വദിക്കാൻ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മുകളിലേക്ക് വലിഞ്ഞു കയറുന്നതിനൊപ്പം ഒരിക്കലെങ്കിലും സ്വയം പറക്കാൻ ആഗ്രഹിക്കുന്ന സാഹസിക സഞ്ചാരികളെ മുന്നിൽ കണ്ടാണ് ക്ലൈംബ് അബൂദബി രൂപകൽപന ചെയ്തിരിക്കുന്നത്.

32 അടി വീതിയും 104 അടി ഉയരവും ഉള്ളതാണ് ഇതിൻറെ ചേംബർ. ലോകത്തെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ ക്ലൈംബിംങ് മതിലിനാവെട്ട, ഉയരം 141 അടിയും. 3670 ലക്ഷം ദിർഹം ചെലവിട്ടാണ് ഈ സംരംഭം. പരിചയ സമ്പന്നരായ പരിശീലകരുടെ സഹായവും ലഭ്യമാണ്. ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 12മുതൽ രാത്രി 9 വെരയാണ് സന്ദര്‍ശകര്‍ക്കുള്ള സമയം. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെയും. മതിൽ കയറാൻ 100 ഉം സ്‌കൈ ഡൈവിങിന് 215 ദിർഹവുമാണ് നിരക്ക്.