LiveTV

Live

Gulf

കുവൈത്തിൽ അനധികൃത താമസക്കാരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ അനധികൃത താമസക്കാരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം കർമ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്.

കുവൈത്തിൽ അനധികൃത താമസക്കാരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ അനധികൃത താമസക്കാരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം കർമ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. ഇഖാമയില്ലാതെ രാജ്യത്ത് തങ്ങുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ശക്തമായ പരിശോധനയിലൂടെ ഇവരെ പിടികൂടി നാടുകടത്താൻ അധികൃതർ പദ്ധതിയയിടുന്നത്.

കഴിഞ്ഞ വർഷം കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോൾ 154000 പേരാണ് ഇഖാമയില്ലാതെ കഴിഞ്ഞിരുന്നത്. ഇതിൽ അമ്പതിനായിത്തോളം പേർ മാത്രമാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് . താമസനിയമ ലംഘകരുടെ എണ്ണം പിന്നെയും കൂടി. ഇപ്പോൾ 120000 എത്തിയെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി കൂട്ടപ്പരിശോധന നടത്തി ഇഖാമയില്ലാത്തവരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലായം ഒരുങ്ങുന്നത്. ഇതിനായി പ്രത്യേക കർമ്മ പദ്ധതി അണിയറയിൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

പ്രത്യേക ദൗത്യസേന രൂപീകരിച്ച് എല്ലാ ഗവർണറേറ്റുകളിലും ഒരേ സമയം പരിശോധന നടത്താനാണ് പദ്ധതി. പിടിയിലാകുന്നവരെ തിരിച്ചുവരാൻ കഴിയാത്ത വിധം നാടുകടത്താനാണ് നീക്കം. താമസ മേഖലകളിൽ ഫാമുകള്‍, വ്യവസായ മേഖലകള്‍, ടൗൺഷിപ്പുകൾ എന്നിവ കേന്ദ്രീകരിച്ച് പഴുതടച്ച പരിശോധനയുണ്ടാകുമെന്നാണ് സൂചന . ഇനി ഉടൻ പൊതുമാപ്പ് ഉണ്ടാവില്ലെന്നും പരിശോധനയിലൂടെ പിടികൂടി നാടുകടത്താനാണ് തീരുമാനമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.