LiveTV

Live

Gulf

ഭര്‍ത്താവും ഏജന്റും ചേര്‍ന്ന് ചതിയില്‍പ്പെടുത്തിയ മലയാളി ഗദ്ദാമ നാട്ടിലേക്ക്

സ്പോണ്‍സര്‍ കയ്യൊഴിഞ്ഞതിനാല്‍ ഇന്ത്യന്‍ എംബസിയും ദമ്മാം നാടുകടത്തല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, സാമൂഹ്യ പ്രവര്‍ത്തകരും ഇടപെട്ടാണ് മടക്കം സാധ്യമായത്.

ഭര്‍ത്താവും ഏജന്റും ചേര്‍ന്ന് ചതിയില്‍പ്പെടുത്തിയ മലയാളി ഗദ്ദാമ നാട്ടിലേക്ക്

ഭര്‍ത്താവും ഏജന്റും ചേര്‍ന്ന് സൗദിയിലേക്ക് നാടുകടത്തിയ മലയാളി വീട്ട് ജോലിക്കാരി നാട്ടിലേക്ക് മടങ്ങി. ഏറെ ദുരിതങ്ങള്‍ക്കൊടുവിലാണ് മടക്കം. സ്‌പോണ്‍സര്‍ കയ്യൊഴിഞ്ഞതിനാല്‍ ഇന്ത്യന്‍ എംബസിയും ദമ്മാം നാടുകടത്തല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, സാമൂഹ്യ പ്രവര്‍ത്തകരും ഇടപെട്ടാണ് മടക്കം സാധ്യമായത്.

രണ്ടര വര്‍ഷത്തെ ദുരിത ജീവിതത്തില്‍ നിന്ന് മോചനം നേടിയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി നാട്ടിലേക്ക് തിരിച്ചത്. ദുരിതം നിറഞ്ഞ ഇവരുടെ വാര്‍ത്ത മീഡിയാവണ്ണാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭര്‍ത്താവും ഏജന്റും ചേര്‍ന്ന് ചതിയില്‍പ്പെടുത്തിയാണ് ഇവരെ സൗദിയിലെത്തിച്ചത്.

സ്‌പോണ്‍സര്‍ സഹകരിക്കാതിരുന്നതിനാല്‍ എംബസിയുടെയും ഉദ്യോഗസ്ഥരുടെയും സഹായത്താലാണ് എക്‌സിറ്റ് നേടിയത്. സഹായിച്ച എല്ലാവര്‍ക്കും കണ്ണീരോടെ വിട പറഞ്ഞ് പ്രവാസി സാംസ്‌കാരിക വേദി നല്‍കിയ ടിക്കറ്റില്‍ ഇവര്‍ നാട്ടിലേക്ക് തിരിച്ചു.