LiveTV

Live

Gulf

പ്രവാസത്തിന് ഇടവേള നൽകി ഹിഷാം മടങ്ങുന്നു; 20 വർഷമായി റേഡിയോ ഏഷ്യയിലെ ശബ്ദം

ഗൾഫ് മലയാളികൾക്ക് സുപരിചിതനായ വാർത്താ അവതാരകൻ

പ്രവാസത്തിന് ഇടവേള നൽകി ഹിഷാം മടങ്ങുന്നു; 20 വർഷമായി റേഡിയോ ഏഷ്യയിലെ ശബ്ദം

രണ്ടുപതിറ്റാണ്ടായി ഗള്‍ഫിലെ റേഡിയോ ശ്രോതാക്കള്‍ക്ക് സുപരിചിതനായ വാര്‍ത്താ അവതാരകന്‍ പ്രവാസത്തിന് ഇടവേള നല്‍കി നാട്ടിലേക്ക് മടങ്ങുന്നു. യു.എ.ഇയിലെ ആദ്യ മലയാളം റേഡിയോ നിലയമായ റേഡിയോ ഏഷ്യയിലെ മാധ്യമ പ്രവര്‍ത്തകന്‍ ഹിഷാം അബ്ദുസലാമാണ് പ്രവാസ ജീവിതത്തോട് വിട പറയുന്നത്.

വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുന്ന പ്രവാസി മലയാളികള്‍ക്ക് സുപരിചിതമായ ഈ ശബ്ദം തല്‍കാലത്തേക്ക് പിന്‍വാങ്ങുകയാണ്. റാസല്‍ഖൈമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോ ഏഷ്യയില്‍ കഴിഞ്ഞ 20 വര്‍ഷമായി ഹിഷാം വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു. പിതാവിന്റെ ചികില്‍സക്കും പരിചരണത്തിനുയുമായാണ് ഹിഷാമിന്‍റെ മടക്കം.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ഹിഷാം ദൂരദര്‍ശനിലൂടെയും മാധ്യമം ദിനപത്രത്തിലൂടെയാണ് ഈരംഗത്ത് സജീവമായത്. രണ്ടായിരത്തിന് മുമ്പേ കേരളത്തില്‍ നിന്ന് റേഡിയോ ഏഷ്യക്കായി റിപ്പോര്‍ട്ടിങ് ആരംഭിച്ചിരുന്നു. പ്രവാസത്തിന്‍റെ ഒരു പിടി അനുഭവങ്ങള്‍ ഹിഷാമിന് പറയാനുണ്ട്.

ശനിയാഴ്ച നാട്ടിലേക്ക് മടങ്ങുന്ന ഹിഷാമിന് പ്രവാസി സംഘടനകള്‍ പലതും യാത്രയയപ്പ് ഒരുക്കുന്നുണ്ട്. നാട്ടില്‍ വാര്‍ത്തകളുടെ ലോകത്ത് സജീവമാകുമെന്ന് ഇദ്ദേഹം പറയുന്നു.