LiveTV

Live

Gulf

സൌദിയില്‍ നടന്ന ഗ്രീന്‍ എക്കോണമി കോണ്‍ഫറന്‍സിന് സമാപനം

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു സമ്മേളനം

സൌദിയില്‍ നടന്ന ഗ്രീന്‍ എക്കോണമി കോണ്‍ഫറന്‍സിന്  സമാപനം

സൗദിയിലെ യാംബുവില്‍ സംഘടിപ്പിച്ചു വന്ന പരിസ്ഥിതിയെയും ഹരിത സമ്പദ് വ്യവസ്ഥയെയും കുറിച്ചുള്ള എട്ടാമത് അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. രാജ്യത്തെ പരിസ്ഥിതി പഠനത്തിനും, അനുബന്ധ വ്യവസായ സാധ്യതകള്‍ക്കും ഊന്നല്‍ നല്‍കുന്നതാണ് സമ്മേളനം. സ്വദേശികളും വിദേശികളുമായ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

യാമ്പു റോയല്‍ കമ്മീഷന്‍, ദുബായ് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഗ്രീന്‍ എക്കണോമി കോണ്‍ഫറണ്‍സ് എന്ന പേരിലാണ് പരിപാടി. യാമ്പു ഗവര്‍ണര്‍ സാദ് ബിന്‍ മര്‍സൂഖ് അല്‍ സുഹൈമി മുഖ്യാതിഥി ആയിരുന്നു. യാമ്പു റോയല്‍ കമ്മീഷന്‍ സി.ഇ.ഒ എന്‍ജി. അദ്നാന്‍, എന്‍ജിനീയര്‍ അലി അല്‍ ഫഹിദി എന്നിവര്‍ സംബന്ധിച്ചു. പരിസ്ഥിതി സംരക്ഷണത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിലവാരത്തിലേക്ക് രാജ്യത്തെ ഉയര്‍ത്തുവാന്‍ സര്‍ക്കാരും, സ്വകാര്യ കമ്പനികളും, സന്നദ്ധ സംഘടനകളും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ റോയല്‍ കമ്മീഷനും, എസ്.ഡബ്ല്യു.സി.സിയും തമ്മില്‍ പരസ്പര സഹകരണത്തോടെ പാരിസ്ഥിതിക പഠനങ്ങളും, ഗവേഷങ്ങങ്ങളും, നടത്തുന്നതിനായി കരാറില്‍ ഒപ്പു വെച്ചു.

അരാംകോ, സാബിക്ക്, ട്രോണോക്സ്‌, ജെംസ് തുടങ്ങി രാജ്യത്തെ പ്രമുഖ കമ്പനികളുടെ സ്റ്റാളുകളും സമ്മേളനത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു. പരിസ്ഥിതി സംരക്ഷണം, റീസൈക്ലിംഗ് തുടങ്ങിയ മേഖലകളില്‍ സന്ദര്‍ശകര്‍ക്കുള്ള സംശയ നിവാരണത്തിനും സമ്മേളനത്തില്‍ അവസരമുണ്ടായിരുന്നു.