LiveTV

Live

Gulf

ഖത്തറിൽ ആദ്യമായി ഇന്ത്യൻ സർവകശാലയുടെ ക്യാമ്പസ്‌

പൂനെ സാവിത്രി ബായ് ഫുലെ യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസാണ് ദോഹയിലെ ഡി.പി.എസ് സ്കൂളിൽ ആരംഭിക്കുന്നത്.

ഖത്തറിൽ ആദ്യമായി ഇന്ത്യൻ സർവകശാലയുടെ ക്യാമ്പസ്‌

ഖത്തറിൽ ആദ്യമായി ഒരു ഇന്ത്യൻ സർവകശാലയുടെ ക്യാമ്പസ്‌ തുറക്കുന്നു. പൂനെ സാവിത്രി ബായ് ഫുലെ യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസാണ് ദോഹയിലെ ഡി.പി.എസ് സ്കൂളിൽ ആരംഭിക്കുന്നത്.

ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറമെ ദോഹയിൽ തന്നെയിരുന്ന് ഇന്ത്യൻ സർവകലാശാലയിൽ പഠിക്കാനുള്ള അവസരമാണ് ഡി പി എസ് പബ്ലിക് സ്കൂൾ ഒരുക്കുന്നത്. പൂനെ സാവിത്രി ബായ് ഫുലെ യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസാണ് ദോഹയിലെ ഡിപിഎസ് സ്കൂളിൽ ആരംഭിക്കുന്നത്. ആർട്സ്,സയൻസ്,കൊമേഴ്‌സ്,ലിബറൽ ആർട്സ് വിഭാഗങ്ങളിലാണ് കാമ്പസിൽ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാവുക. 1949 ൽ മഹാരാഷ്ട്രയിൽ സ്ഥാപിതമായ പൂനെ യൂണിവേഴ്‌സിറ്റി ഇന്ത്യയിലെ മികച്ച ഏഴാമത്തെ യൂണിവേഴ്‌സിറ്റിയാണ്.ന്യുഡൽഹിയിൽ നടന്ന ഉന്നത വിദ്യാഭ്യാസ സമ്മേളനത്തോടനുബന്ധിച്ച് വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിലാണ് ഇതിനുള്ള ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. എസ്.പി.പി.യു വൈസ് ചാൻസലർ ഡോ.നിതിൻ കർമാക്കറും മൈൽസ്റ്റോൺ ഇന്റർനാഷണൽ എഡ്യൂക്കേഷൻ ചെയർമാൻ അലി എ ലത്തീഫ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. എം.ഐ.ഇ എക്സിക്യു്ട്ടീവ് കമ്മറ്റി പ്രസിഡന്റ് ഹസൻ ചോക്ല,ഇന്ത്യയിലെ ഖത്തർ സ്ഥാനപതി മുഹമ്മദ് അൽ ഖാതിർ, ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഇബ്രാഹിം അൽ നുഐമി,മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. അടുത്ത വർഷം തന്നെ കോളേജുകൾ ആരംഭിക്കുമെന്നും ഡി.പി.എസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണെന്നും ഹസൻ ചോക്ല പറഞ്ഞു.