LiveTV

Live

Gulf

ദുബൈയിൽ ടണലിലെ വാഹനാപകടം: മരിച്ചത് മലയാളി ഡോക്ടർ

ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിക്കുകയായിരുന്നു

ദുബൈയിൽ ടണലിലെ വാഹനാപകടം: മരിച്ചത് മലയാളി ഡോക്ടർ

ദുബൈയില്‍ ഇന്നലെ തുരങ്കപാതയിലുണ്ടായ വാഹനാപകടത്തില്‍ കാറിന് തീപിടിച്ച് മരിച്ചത് മലയാളി ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശിയും ദുബൈ അല്‍മുസല്ല മെഡിക്കല്‍ സെന്റററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷല്‍ സ്കിന്നറാണ് മരിച്ചത്. 60 വയസായിരുന്നു. ഇന്നലെ ഉച്ചക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ ടണലിലാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. ഭാര്യ സിസി മാര്‍ഷല്‍. റബേക്ക് ഐറിന്‍, റേച്ചല്‍ അന്ന എന്നിവര്‍ മക്കളാണ്.