LiveTV

Live

Gulf

ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന സംസ്ഥാന സർക്കാർ വാദത്തെ ചോദ്യം ചെയ്ത് ഗൾഫിലെ സാമൂഹിക പ്രവർത്തകർ

തൊഴിലുടമയും ഇന്ത്യൻ നയതന്ത്ര കേന്ദ്രവും കൈവിട്ട കേസുകളിൽ മാത്രമായിരിക്കും സർക്കാർ ഇടപെടുകയെന്നാണ് നോർക്ക വ്യക്തമാക്കുന്നത്

ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന സംസ്ഥാന സർക്കാർ വാദത്തെ ചോദ്യം ചെയ്ത് ഗൾഫിലെ സാമൂഹിക പ്രവർത്തകർ

ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന സംസ്ഥാന സർക്കാർ വാദത്തെ ചോദ്യം ചെയ്ത് ഗൾഫിലെ സാമൂഹിക പ്രവർത്തകർ. തൊഴിലുടമയും ഇന്ത്യൻ നയതന്ത്ര കേന്ദ്രവും കൈവിട്ട കേസുകളിൽ മാത്രമായിരിക്കും സർക്കാർ ഇടപെടുകയെന്നാണ് നോർക്ക വ്യക്തമാക്കുന്നത്.

സ്പോണ്‍സറുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്നാണ് നോർക്ക നൽകുന്ന വിശദീകരണം. എയർ ഇന്ത്യയുമായി ഇതു സംബന്ധിച്ച് കരാർ രൂപപ്പെടുത്തിയതിന്‍റെ സാംഗത്യത്തെയാണ് യു.എ.ഇയിലെ സാമൂഹിക പ്രവർത്തകർ ചോദ്യം ചെയ്യുന്നത്. സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റും തന്നെ ചെലവ് വഹിക്കുന്ന സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപനം പ്രവാസികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റിലെ തെറ്റിദ്ധാരണ പരത്തുന്ന പരാമർശത്തിന്‍റെ അപഹാസ്യമായ തുടർച്ച മാത്രമാണ് പുതിയ പ്രഖ്യാപനമെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയും ആരോപിച്ചു.