LiveTV

Live

Gulf

നഷ്ടപ്പെട്ട ഇഖാമ വിനയായി; മലയാളിക്ക് ദമാമില്‍ ജയില്‍ ശിക്ഷ

മദ്യലോബി നഷ്ടപ്പെട്ട ഇഖാമയുപയോഗിച്ച് വീടെടുത്ത് മദ്യവാറ്റ് നടത്തി

നഷ്ടപ്പെട്ട ഇഖാമ വിനയായി; മലയാളിക്ക് ദമാമില്‍ ജയില്‍ ശിക്ഷ

മലയാളിയുടെ നഷ്ടപ്പെട്ട താമസ രേഖയുപയോഗിച്ച് മദ്യലോബി വീട് വാടകക്കെടുത്ത് മദ്യവാറ്റ് നടത്തിയതായി പരാതി. സൗദിയിലെ ദമാമിലാണ് മലപ്പുറം വളാഞ്ചേരി സ്വദേശിക്ക് അറിഞ്ഞിട്ടുപോലുമില്ലാത്ത കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നത്.

ഒരു വര്‍ഷം മുമ്പാണ് ബാസിതിന്റെ ഇഖാമ നഷ്ടപ്പെട്ടത്. അന്ന് കാലാവധി കഴിയാന്‍ കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ പോലീസില്‍ പരാതിപ്പെടാതെ പുതിയ ഇഖാമ സംഘടിപ്പിച്ചു.

സ്റ്റേഷനിലെത്തിയ ബാസിതിന് തന്റെ പേരിലുള്ള കേസ് കേട്ട് തരിച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ജാമ്യം ലഭിക്കുകയായിരുന്നു. ബാസിതിന് താല്‍ക്കാലിക ജാമ്യം ലഭിച്ചെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കി കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടിയാല്‍ മാത്രമേ ഇനി പൂര്‍ണ്ണ മോചനം സാധ്യമാകൂ.