LiveTV

Live

Gulf

മലിനീകരണം കുറവുള്ള ഏഷ്യൻ രാജ്യങ്ങളില്‍ മുൻ നിരയിൽ ഒമാനും

അന്താരാഷ്ട്ര ഏജൻസിയായ നുംബിയോ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ വായുമലിനീകരണത്തെ കുറിച്ച പട്ടികയിൽ മലിനീകരണം കുറഞ്ഞ തോതിലുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഒമാൻ മൂന്നാമതാണ്.

മലിനീകരണം കുറവുള്ള ഏഷ്യൻ രാജ്യങ്ങളില്‍   മുൻ നിരയിൽ ഒമാനും

മലിനീകരണം കുറവുള്ള ഏഷ്യൻ രാജ്യങ്ങളുടെ മുൻ നിരയിൽ ഒമാനും. അന്താരാഷ്ട്ര ഏജൻസിയായ നുംബിയോ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ വായുമലിനീകരണത്തെ കുറിച്ചുള്ള പട്ടികയിൽ മലിനീകരണം കുറഞ്ഞ തോതിലുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഒമാൻ മൂന്നാമതാണ്.

ലോക രാജ്യങ്ങളെയും നഗരങ്ങളെയും കുറിച്ച് ഉപയോക്താക്കളില്‍ നിന്നുള്ള ഏറ്റവും വലിയ ഡാറ്റാശേഖരം സൂക്ഷിക്കുന്ന സ്ഥാപനമാണ് നുംബിയോ. പൊല്ല്യൂഷൻ ഇൻഡക്സ് 32.06 ഉള്ള സിംഗപൂർ ആണ് ഏഷ്യൻ മേഖലയിൽ ഒന്നാമത്. 36.78 ഇൻഡക്സ് ഉള്ള ജപ്പാൻ രണ്ടാമത് 37.80 ഉള്ള ഒമാൻ മൂന്നാമതുമാണ്. 52.99 ഉള്ള യു.എ.ഇ നാലാമതും 53.75 ഇൻഡക്സ് ഉള്ള സൈപ്രസ് അഞ്ചാമതുമാണ്.

പശ്ചിമേഷ്യ അല്ലെങ്കിൽ പടിഞ്ഞാറൻ ഏഷ്യ മേഖലയിൽ ഒമാൻ ഒന്നാം സ്ഥാനത്താണ് ഉള്ളത്. യു.എ.ഇ, സൈപ്രസ്, അർമീനിയ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. ജി.സി.സി രാജ്യങ്ങളിൽ സൗദിക്ക് പിന്നിൽ കുവൈത്തും ബഹറൈനുമാണ് ഉള്ളത്. നഗരങ്ങളിലെ മൊത്തം മലിനീകരണത്തിെൻറ അളവുകോലാണ് പൊല്ല്യൂഷൻ ഇൻഡക്സ്. വായുമലിനീകരണമാണ് ഇതിൽ പ്രധാനമായും കണക്കാക്കുന്നത്. ജല മലിനീകരണവും ലഭ്യതയുമാണ് അടുത്തതായി കണക്കാക്കുക. വായുമലിനീകരണത്തിെൻറ ഫലമായി വർഷം തോറും ലോകത്തിൽ ഏഴ് ദശലക്ഷമാളുകൾ മരണപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ.