LiveTV

Live

Gulf

പല പദ്ധതികളിലും രാഷ്ട്രീയ പാർട്ടികളും സർക്കാറും നിസ്സംഗ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇ. ശ്രീധരൻ

സംസ്ഥാനത്തിന്‍റെ പൊതുതാൽപര്യങ്ങളേക്കാൾ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങളാണ് പാർട്ടികളെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പല പദ്ധതികളിലും രാഷ്ട്രീയ പാർട്ടികളും സർക്കാറും നിസ്സംഗ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇ. ശ്രീധരൻ

കേരളത്തിന്‍റെ വികസനത്തിന് ഉതകുമായിരുന്ന പല പദ്ധതികളിലും രാഷ്ട്രീയ പാർട്ടികളും സർക്കാറും നിസ്സംഗ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇ. ശ്രീധരൻ. സംസ്ഥാനത്തിന്‍റെ പൊതുതാൽപര്യങ്ങളേക്കാൾ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങളാണ് പാർട്ടികളെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുബൈയിൽ ഐ.പി.എ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു ശ്രീധരൻ.

പുറത്ത് ജോലി ചെയ്യുന്ന മലയാളികളുടെ കരുത്ത്, സമ്പന്നമായ ഭൂപ്രകൃതി, വിഭവങ്ങൾ തുടങ്ങി അനുകൂല സാഹചര്യങ്ങൾ പലതുണ്ടായിട്ടും കേരളം വലിയ മുരടിപ്പ് നേരിടുകയാണെന്ന് ഇ. ശ്രീധരൻ പറഞ്ഞു. പ്രളയാനന്തരം കേരളത്തെ പുനർനിർമിക്കുന്നതിൽ സർക്കാർ തീർത്തും പരാജയമാണെന്നും അദ്ദേഹം തുറന്നടിച്ചു.

മാലിന്യസംസ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മികച്ച പദ്ധതികൾക്ക് പോലും അനുമതി നൽകാൻ സർക്കാർ വിസമ്മതിക്കുകയാണ്. ഐ.പി.എ ചെയർമാൻ ഷംസുദ്ദീൻ നെല്ലറയുടെയും സ്ഥാപകൻ എ.കെ ഫൈസലിന്റെയും സാന്നിധ്യത്തിൽ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമി ൻ ഇ ശ്രീധരന് പുരസ്കാരം കൈമാറി.

പ്രവാസ ലോകത്ത് വാണിജ്യ മേഖലയിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ ഡോ. പി.എ ഇബ്രാഹിം ഹാജി, ഡോ. സി പി അലി ബാവ ഹാജി, ഡോ.മുഹമ്മദ് കാസിം, മുരളീധരൻ, ജോൺസൺ ,സി മുഹമ്മദ് എന്നീ ആറ് സംരംഭകരെ ചടങ്ങിൽ ആദരിച്ചു. ഡോ ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ജോയ് ആലുക്കാസ്, ഷംലാൽ അഹ്‌മദ്‌ ,എ കെ ഫൈസൽ , കെ പി സഹീർ, കെ ജി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.