LiveTV

Live

Gulf

ഗുണമേന്‍മ ഉറപ്പാക്കാന്‍ അജ്മാന്‍ നഗരസഭ; പരിശോധനകള്‍ കര്‍ശനമാക്കും

ഉപഭോക്താക്കളെ ബോധവല്‍കരിക്കുന്നതിന് നഗരസഭ അഞ്ച് ദിവസം നീളുന്ന മേള സംഘടിപ്പിച്ചു.

ഗുണമേന്‍മ ഉറപ്പാക്കാന്‍ അജ്മാന്‍ നഗരസഭ; പരിശോധനകള്‍ കര്‍ശനമാക്കും

ഭക്ഷ്യോല്‍പന്നം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിന് അജ്മാന്‍ നഗരസഭ പരിശോധന കര്‍ശനമാക്കുന്നു. ഈ രംഗത്ത് ഉപഭോക്താക്കളെ ബോധവല്‍കരിക്കുന്നതിന് നഗരസഭ അഞ്ച് ദിവസം നീളുന്ന മേള സംഘടിപ്പിച്ചു.

ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ നഗരസഭ നല്‍കുന്ന സേവനങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ പരിയപ്പെടുത്തുകയാണ് പ്രദര്‍ശനത്തില്‍. ചേരുവകള്‍ രേഖപ്പെടുത്താതെ ഭക്ഷ്യവസ്തുക്കളും സൗന്ദര്യവര്‍ധക വസ്തുക്കളും വിപണിയിലെത്തിക്കരുതെന്ന് നഗരസഭ ഉപഭോക്തൃ സംതൃപ്തി വിഭാഗം മേധാവി നൂറ ശത്താഫ് പറഞ്ഞു. ക്യാരിബാഗുകളുടെ ഗുണമേന്‍മ പരിശോധിക്കാന്‍ നഗരസഭ പുതിയ ലാബ് തുറന്നു. കുടിവെള്ളത്തിന്റെ രാസപരിശോധനയും കര്‍ശനമാക്കും. നഗരസഭയുടെ അമ്മാര്‍ ത്രി എന്ന മൊബൈല്‍ അപ്ലിക്കേഷനും പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തി.