LiveTV

Live

Gulf

ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ഇന്നും കനത്ത മഴ

വെള്ളമുയർന്നതിനെ തുടർന്ന് മസ്കത്തിലെ ഹമരിയ റൗണ്ട് എബൗട്ടിലൂടെയുള്ള വാഹനഗതാഗതം രാത്രിയോടെ നിർത്തിവെച്ചു

ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ഇന്നും കനത്ത മഴ

ന്യൂനമർദത്തെ തുടർന്ന് ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ഇന്നും കനത്ത മഴ. ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ ഗവർണറേറ്റുകളിലാണ് ഇന്ന് വൈകുന്നേരത്തോടെ കനത്ത മഴ പെയ്തത്. വെള്ളമുയർന്നതിനെ തുടർന്ന് മസ്കത്തിലെ ഹമരിയ റൗണ്ട് എബൗട്ടിലൂടെയുള്ള വാഹനഗതാഗതം രാത്രിയോടെ നിർത്തിവെച്ചു.

അമിറാത്ത്-ബോഷർ റോഡും സന്ധ്യയോടെ അടച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായി. ഹൈമ-തുംറൈത്ത് റോഡിലുണ്ടായ ശക്തമായ പൊടിക്കാറ്റ് വാഹനയാത്രികരെ വലച്ചു. ഖുറമിൽ വാദിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. റുസ്താഖിലെ വാദി ഹൊഖയ്നിൽ 15 വയസുകാരനെ ഒഴുക്കിൽ പെട്ട് കാണാതായതായും സിവിൽ ഡിഫൻസ് അറിയിച്ചു. ബാലന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെയും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.