LiveTV

Live

Gulf

വീട്ടുജോലിക്കാരിയായി ദമ്മാമിലെത്തി ദുരിതത്തിലായ മലയാളി വനിത നാട്ടിലേക്ക് മടങ്ങി

തിരുവനന്തപുരം അടൂര്‍ സ്വദേശിനിയാണ് ചെയ്ത ജോലിക്ക് ശമ്പളം പോലും ലഭിക്കാതെ സുമനസ്സുകളുടെ സഹായത്താല്‍ നാടണഞ്ഞത്

വീട്ടുജോലിക്കാരിയായി ദമ്മാമിലെത്തി ദുരിതത്തിലായ മലയാളി വനിത നാട്ടിലേക്ക് മടങ്ങി

ഒന്നര വര്‍ഷം മുമ്പ് വീട്ടു ജോലിക്കാരിയായി ദമ്മാമിലെത്തി ദുരിതത്തിലായ മലയാളി വനിത നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം അടൂര്‍ സ്വദേശിനിയാണ് ചെയ്ത ജോലിക്ക് ശമ്പളം പോലും ലഭിക്കാതെ സുമനസ്സുകളുടെ സഹായത്താല്‍ നാടണഞ്ഞത്. നാട്ടിലെ വനിതാ ഏജന്റ് നല്‍കിയ വിസയിലാണ് ഗീത ദമ്മാമിലെത്തിയത്.

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ കുറവ്
Also Read

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ കുറവ്

ക്ലീനിംഗ് ജീവനക്കാരിയായി മുമ്പ് സൗദിയിലുണ്ടായിരുന്ന ഇവരെ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഏജന്റ് ദമ്മാമിലേക്ക് അയച്ചത്. ദമ്മാമിലെ ഹറാറിലെത്തിയ ഗീതക്കുണ്ടായ അനുഭവങ്ങള്‍ മറിച്ചായിരുന്നു. അവസാനം സ്‌പോണ്‍സര്‍ ഇവരെ വഴിയിലുപേക്ഷിച്ച് കടന്നു കളഞ്ഞു. കനിവ് സാംസ്‌കാരിക വേദി നല്‍കിയ വിമാന ടിക്കറ്റില്‍ ഗീത നാട്ടിലേക്ക് തിരിച്ചു.