LiveTV

Live

Gulf

സൗദി, ദക്ഷിണ കൊറിയന്‍ കപ്പലുകള്‍ ഹൂതികള്‍ റാഞ്ചി

സംഭവത്തിന് പിന്നില്‍ ഇറാന്റെ പിന്തുണയുണ്ടെന്നാണ് സൌദി സഖ്യസേന നല്‍കുന്ന സൂചന.

സൗദി, ദക്ഷിണ കൊറിയന്‍ കപ്പലുകള്‍ ഹൂതികള്‍ റാഞ്ചി

സൌദി അതിര്‍ത്തിയോട് ചേര്‍ന്ന് ചെങ്കടലില്‍ വെച്ച് രണ്ട് ദക്ഷിണ കൊറിയന്‍ നൌകകളും സൌദി കപ്പലുകളും യമനിലെ ഹൂതികള്‍ പിടിച്ചെടുത്തു. രണ്ട് ദക്ഷിണ കൊറിയന്‍ കപ്പല്‍ ജീവനക്കാരും സൌദി കപ്പലിലെ ജീവനക്കാരും ഹൂതികളുടെ കസ്റ്റഡിയിലാണ്. കപ്പല്‍ തിരിച്ചു പിടിക്കാന്‍ സൌദി സഖ്യസേന ശ്രമം തുടങ്ങിയിട്ടുണ്ട്. പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്ന് സഖ്യസേന വിശദീകരിച്ചു.

ചെങ്കടലില്‍ ഉഖ്ബാന്‍ ദ്വീപിനോട് ചേര്‍ന്നാണ് സംഭവം. കടലില്‍ ഖനനത്തിനായി കൊണ്ടു വന്ന ദക്ഷിണ കൊറിയയുടെ ഉപകരണവുമായെത്തിയ നൌകയും സൌദിയുടെ ചരക്കു കപ്പലുമാണ് ഹൂതികള്‍ റാഞ്ചിയത്. മൂന്നെണ്ണം പിടിച്ചെടുത്തതായി ഹൂതികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സൌദി അറേബ്യ സ്ഥിരീകരിച്ചിട്ടില്ല. യമനിലെ സാലിഫ് തുറമുഖത്ത് ഇവ എത്തിച്ചതായാണ് വിവരം.

സംഭവം സ്ഥിരീകരിച്ച സൌദി സഖ്യസേന എത്ര സൌദി ജീവനക്കാരാണ് പിടിയിലായതെന്ന് വിശദീകരിച്ചില്ല. പിന്നാലെ കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അനുഭാവികളായ തടവുകാരെ മോചിപ്പിക്കാന്‍ സമാന രീതിയിലുള്ള ശ്രമങ്ങള്‍ ഹൂതികള്‍ നേരത്തെയും നടത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഇറാന്റെ പിന്തുണയുണ്ടെന്നാണ് സൌദി സഖ്യസേന നല്‍കുന്ന സൂചന.