LiveTV

Live

Gulf

യു.എ.ഇ പൗരൻമാർക്ക് ഇന്ത്യയില്‍ ഇനി വിസ ഓണ്‍ അറൈവല്‍

യു.എ.ഇ ഉൾപ്പെടെ അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ വിസാ നടപടികൾ പ്രാബല്യത്തിൽ.

യു.എ.ഇ പൗരൻമാർക്ക് ഇന്ത്യയില്‍ ഇനി വിസ ഓണ്‍ അറൈവല്‍

യു.എ.ഇ ഉൾപ്പെടെ അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ വിസാ നടപടികൾ പ്രാബല്യത്തിൽ. ഇതുപ്രകാരം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ യു.എ.ഇ പൗരൻമാർക്ക് ഓൺ അറൈവൽ വിസാ സൗകര്യം ഏർപ്പെടുത്തി. എന്നാൽ കേരളത്തിലെ വിമാനത്താവളങ്ങിൽ ഈ സൗകര്യം ലഭ്യമാകില്ല.

ഇന്ത്യയിലേക്കുള്ള വിസ നിയമം കൂടുതൽ ഉദാരമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. നവംബര്‍ 16 മുതൽ യു.എ.ഇ പൗരൻമാർക്ക് ഓണ്‍ അറൈവൽ വിസ നടപ്പിൽ വന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഇരു ജനതകളും തമ്മിലുള്ള പോക്കുവരവുകൾ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കി.

ഡബിൾ എൻട്രി സൗകര്യത്തിൽ രണ്ടു മാസക്കാലത്തെ വിസാ സൗകര്യമാണ് യു.എ.ഇ പൗരൻമാർക്ക് ലഭിക്കുക. ബിസിനസ്, ടൂറിസം, ചികിൽസ എന്നിവക്കു പുറമെ സമ്മേളനങ്ങളിൽ പങ്കു ചേരാനും ഇതിലൂടെ സാധിക്കും. ബംഗളൂരു, ചെന്നൈ, ദൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എയർപോർട്ടുകളിലാണ് വിസാ ഓണ്‍‌ അറൈവൽ സൗകര്യം ലഭിക്കുക. ആദ്യമായാണ് ഇന്ത്യയിൽ പോകുന്നതെങ്കിൽ ഇ-വിസ ഉറപ്പാക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

നേരത്തേ രണ്ടു മാസ കാലാവധിയുണ്ടായിരുന്ന ഇ-വിസ നടപ്പു വർഷാദ്യത്തിലാണ് ഒരു വർഷമാക്കി വർധിപ്പിച്ചത്. ഇങ്ങനെ വിസയെടുക്കുന്നവർക്ക് ഒന്നിലേറെ തവണ ഇന്ത്യയിൽ വന്നു മടങ്ങാൻ സാധിക്കും. എന്നാൽ ഒരു തവണ ഇന്ത്യയിൽ തങ്ങാവുന്ന പരമാവധി കാലാവധി 90 ദിവസം മാത്രമായിരിക്കും. വിസാ നിരക്കിലും ഇന്ത്യ കുറവ് വരുത്തിയിരുന്നു.