LiveTV

Live

Gulf

ഒമാൻ നാളെ 49ആമത് ദേശീയദിനം ആഘോഷിക്കും

രാജ്യത്തെ ആധുനിക യുഗത്തിലേക്ക് നയിച്ച പ്രിയ ഭരണാധികാരിയോടുള്ള കൂറ് പ്രഖ്യാപിച്ച് വിവിധ ഗവർണറേറ്റുകളിൽ റാലികളും പരമ്പരാഗത ആഘോഷങ്ങളും നടക്കും

 ഒമാൻ നാളെ 49ആമത് ദേശീയദിനം ആഘോഷിക്കും

സുൽത്താനേറ്റ് ഓഫ് ഒമാൻ നാളെ 49ആമത് ദേശീയദിനം ആഘോഷിക്കും. രാജ്യത്തെ ആധുനിക യുഗത്തിലേക്ക് നയിച്ച പ്രിയ ഭരണാധികാരിയോടുള്ള കൂറ് പ്രഖ്യാപിച്ച് വിവിധ ഗവർണറേറ്റുകളിൽ റാലികളും പരമ്പരാഗത ആഘോഷങ്ങളും നടക്കും.

ആഴ്ചകൾ നീളുന്ന ആഘോഷ പരിപാടികൾക്കാണ് നാളെ തുടക്കമാകും .സൈനിക പരേഡിന് സുൽത്താൻ നേതൃത്വം നൽകുമെന്ന വാർത്ത ആഘോഷ ഒരുക്കങ്ങൾക്ക് ആവേശം പകർന്നിട്ടുണ്ട്. മുസന്നയിലെ സൈദ് ബിൻ സുൽത്താൻ നേവൽബേസിൽ നടക്കുന്ന സായുധസേനാ പരേഡിൽ സർവസൈന്യാധിപൻ കൂടിയായ സുൽത്താൻ അഭിവാദ്യം സ്വീകരിക്കും. പരേഡ് നടക്കുന്നത് മുൻനിർത്തി തിങ്കളാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ബൈത്തുൽ ബർക്ക കൊട്ടാരത്തിൽനിന്ന് നേവൽബേസ് വരെ റോഡിെൻറ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിച്ചിട്ടുണ്ട്. ദേശീയദിനം പ്രമാണിച്ച് 332 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇതിൽ 142 പേർ വിദേശികളാണ്. ദേശീയദിനം പ്രമാണിച്ച് സുൽത്താന് മന്ത്രിമാരും വിവിധ രാഷ്ട്ര നേതാക്കളും ആശംസകൾ നേർന്നു.