LiveTV

Live

Gulf

10 വര്‍ഷത്തിനകം സൌദിയില്‍ 10 ലക്ഷം ടൂറിസം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടി വരും; ചെങ്കടല്‍ പദ്ധതിയുടെ മേധാവി

റിയാദില്‍ മിസ്ക് ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം

10 വര്‍ഷത്തിനകം സൌദിയില്‍ 10 ലക്ഷം ടൂറിസം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടി വരും; ചെങ്കടല്‍ പദ്ധതിയുടെ മേധാവി

അടുത്ത പത്ത് വര്‍ഷത്തിനകം സൌദിയില്‍ പത്ത് ലക്ഷം ടൂറിസം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടി വരുമെന്ന് ചെങ്കടല്‍ പദ്ധതിയുടെ മേധാവി ജോണ്‍ പഗാനോ പറഞ്ഞു. റിയാദില്‍ മിസ്ക് ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. വിദേശികള്‍ക്കും സ്വദേശികള്‍ക്കും നിരവധി തൊഴിലവസരങ്ങള്‍ രാജ്യത്തെ ടൂറിസം പദ്ധതി തുറന്നിടുമെന്നാണ് കണക്ക് കൂട്ടല്‍. സൌദി തലസ്ഥാനമായ റിയാദില്‍ കിരീടാവകാശിക്ക് കീഴില്‍ നടക്കുന്ന മിസ്ക് ഗ്ലോബര്‍ ഫോറത്തിലാണ് രാജ്യത്തെ തൊഴിലുകളെ കുറിച്ച ചര്‍ച്ച വന്നത്.

വിഷന്‍ 2030യുടെ ഭാഗമായി രാജ്യത്ത് എണ്ണേതര വരുമാനം വര്‍ധിപ്പിക്കലാണ് പ്രധാന ലക്ഷ്യം. ഇതില്‍‌‍ ഒന്നാമതായി കാണുന്ന പദ്ധതി ടൂറിസമാണ്. മതകാര്യ ടൂറിസത്തിനൊപ്പം വിനോദ ടൂറിസത്തിനും സൌദിയില്‍ സാധ്യതകളേറെയാണ്. എന്നാല്‍ ഇത് പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ പത്ത് ലക്ഷം തൊഴിലാളികള്‍ വേണം. ഇതു വഴിയേ വിഷന്‍ 2030യുടെ ലക്ഷ്യം കാണാന്‍ സാധിക്കൂവെന്ന് വന്‍കിട പദ്ധതിയായ ചെങ്കടല്‍ ടൂറിസത്തിന്റെ സിഇഒ ജോണ്‍ പഗാനോ പറഞ്ഞു. ഇത്രയും പേര്‍ സൌദിയില്‍ ഈ മേഖലയിലേക്ക് എത്തണമെന്നു അദ്ദേഹം പറഞ്ഞു. നിലവില്‍ സൌദിയില്‍ നടക്കുന്ന വിവിധ ടൂറിസം പദ്ധതികളില്‍ ഇവന്റ് മാനേജ്മെന്റ് കന്പനികളാണ് തൊഴിലാളികളെ എത്തിക്കുന്നത്. ഇവരില്‍ സ്വദേശികള്‍ക്കൊപ്പം വിദേശികളുമുണ്ട്. വിദഗ്ദരായ തൊഴിലാളികള്‍ക്ക് സൌദിയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നും ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി.