LiveTV

Live

Gulf

ഖൊര്‍ഫുക്കാനിലെ പാരച്യൂട്ട് അപകടം; രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  

ഖൊര്‍ഫുക്കാനിലെ പാരച്യൂട്ട് അപകടം; രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  

ഖോര്‍ഫുഖാനില്‍ പാരാസെയിലിംഗിനിടെ ആറു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് അന്വേഷണ വിധേയമായി റദ്ദാക്കി. മോശം കാലാവസ്ഥയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്ന സൂചനയെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ച യു.എ.ഇയില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നതിനിടെയാണ് ഖൊര്‍ഫുക്കാനില്‍ പാരച്യൂട്ടില്‍ കയറിയ വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റത്. ശക്തമായ കാറ്റില്‍ പാരച്യൂട്ടിനെ ബോട്ടുമായി ബന്ധിപ്പിക്കുന്ന കയര്‍പൊട്ടിയതിനെ തുടര്‍ന്നാണ് ഉല്ലാസയാത്ര നടത്തിയിരുന്ന സഞ്ചാരികള്‍ അപകടത്തില്‍പെട്ടത്. ഷാര്‍ജ സിവില്‍ ഏവിയേഷന്‍, സാമ്പത്തിക വികസന വകുപ്പുകള്‍ സംയുക്തമായാണ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സംഭവം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. മോശം കാലാവസഥകളില്‍ റൈഡുകള്‍ നിര്‍ത്തി വെക്കണമെന്ന നിര്‍ദേശം കമ്പനികള്‍ പാലിച്ചില്ലെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. തലനാരിഴക്കാണ് ആറ് സഞ്ചാരികളും പരിക്കുകളോടെ രക്ഷപ്പെട്ടത്.