LiveTV

Live

Gulf

ഒരു മുറൈ വന്ത് പാര്‍ത്തായാ... ചിത്രക്കൊപ്പം അറബ് പൗരന്റെ കിടിലന്‍ പാട്ട്  

ചിത്രയുടെ സംഗീത രാവോടെ സൌദി മണ്ണില്‍ അരങ്ങേറിയ അഹ്‌ലന്‍ കേരളക്ക് പ്രൌഢമായ സമാപനമായി.

 ഒരു മുറൈ വന്ത് പാര്‍ത്തായാ... ചിത്രക്കൊപ്പം അറബ് പൗരന്റെ കിടിലന്‍ പാട്ട്  

സൌദി തലസ്ഥാനമായ റിയാദിനെ ഇളക്കി മറിച്ച് ഗായിക ചിത്രക്കൊപ്പം അറബ് പൌരന്റെ പാട്ട്. ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഗാനമാണ് റിയാദിലെ ഇരുപതിനായിരത്തോളം വരുന്ന സദസ്സിനെ ഇളക്കി മറിച്ചത്. ചിത്രയുടെ സംഗീത രാവോടെ സൌദി മണ്ണില്‍ അരങ്ങേറിയ അഹ്‌ലന്‍ കേരളക്ക് പ്രൌഢമായ സമാപനമായി.

സംഗീത ജീവിതത്തിന്റെ നാല് പതിറ്റാണ്ട് പിന്നിട്ട ഗായിക കെ.എസ് ചിത്രയെ 40 കുരുന്നുകളാണ് റിയാദിലെ വേദിയിലേക്ക് ആനയിച്ചത്. ആദ്യമായി സൌദിയിലെത്തിയ ചിത്ര സന്തോഷം മറച്ചു വെച്ചില്ല. 'ചിത്രവർഷങ്ങൾ' എന്ന പേരില്‍ ചിത്രയുടെ സംഗീത ജീവിതത്തിലൂടെയുള്ള യാത്ര. ചിത്രയുടെ എക്കാലത്തെയും മികച്ച ഹിറ്റായ, ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഗാനത്തില്‍ അറബി പൌരനായ അഹ്മദ് അല്‍ മൈമാന്‍ ചേര്‍ന്നതോടെ സദസ്സ് ഇളകി മറിഞ്ഞു.

അര്‍ധരാത്രി വരെ നീണ്ട സംഗീതരാവില്‍ മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരുമെത്തി. ദുർറ അൽറിയാദ് ഗ്രൌണ്ടിലെ അഹ്‌ലൻ കേരള വേദിയില്‍ അറബ് സൌദി സാംസ്കാരിക വിനിമയ പരിപാടിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആശംസകള്‍ നേര്‍ന്നു. മന്ത്രിക്കുള്ള അഹ്‌ലൻ കേരളയുടെ ഉപഹാരം ഗൾഫ്‌ മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ് കൈമാറി. പരിപാടിയുടെ പ്രായോജകര്‍ക്കും വേദിയില്‍ വെച്ച് ചിത്ര പുരസ്കാരം കൈമാറി. സൌദി ഭരണകൂട അനുമതിയോടെ നടത്തിയ ആദ്യ ഇന്ത്യന്‍ പരിപാടിയെന്ന നിലക്ക് ചരിത്രത്തിലിടം പിടിച്ചാണ് പരിപാടി സമാപിച്ചത്.

ഒരു മുറൈ വന്ത് പാര്‍ത്തായാ... ചിത്രക്കൊപ്പം അറബ് പൗരന്റെ കിടിലന്‍ പാട്ട്

Posted by MediaOne Gulf on Sunday, November 10, 2019