LiveTV

Live

Gulf

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 60 കവിതകളുമായി 16 കാരി

കാസര്‍കോട് സ്വദേശി അലിയ ബദൂര്‍ ഫെറിയാണ് കൊച്ചു എഴുത്തുകാരി

 ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 60 കവിതകളുമായി 16 കാരി

60 കവിതകളുമായി 16 കാരിയുടെ രണ്ടാമത്തെ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കാസര്‍കോട് സ്വദേശി അലിയ ബദൂര്‍ ഫെറിയാണ് കൊച്ചു എഴുത്തുകാരി. ദുബൈ അല്‍ദിയാഫ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അലിയ ബദൂര്‍ ഫെറി. 60 ഇംഗ്ലീഷ് കവിതകള്‍ അടങ്ങുന്ന ഇന്‍സ്ക്രബ്ഡ് ഇന്‍സൈറ്റ്സ് എന്ന പേരിലാണ് പുസ്തകമാക്കിയിരിക്കുന്നത്. പുസ്തകമേള അസിറ്റന്റ് ഡയറക്ടര്‍ മന്‍സൂറ്‍ ആല്‍ ഹാനിയ പുസ്തകം പ്രകാശനം ചെയ്തു. മോഹന്‍കുമാര്‍ ആദ്യകോപ്പി സ്വീകരിച്ചു. രണ്ടുവര്‍ഷം മുമ്പാണ് അലിയയുടെ ആദ്യപുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രസിദ്ധികരിച്ചത്. ഗള്‍ഫിലെ വിദ്യാഭ്യാസരംഗത്ത് സജീവമായ റാഫി ബദുര്‍ ഫെറിയുടെ മകളാണ് അലിയ.