LiveTV

Live

Gulf

മലയാളി വീട്ടമ്മയുടെ ആദ്യപുസ്തകം ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

കണ്ണൂര്‍ വളപട്ടണം സ്വദേശി ഷമീമയുടെ പുസ്തകമാണ് വെളിച്ചം കണ്ടത്

മലയാളി വീട്ടമ്മയുടെ ആദ്യപുസ്തകം ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

27 വര്‍ഷം മസ്കത്തില്‍ പ്രവാസിയായിരുന്ന മലയാളി വീട്ടമ്മയുടെ ആദ്യപുസ്തകം ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ വളപട്ടണം സ്വദേശി ഷമീമയുടെ പുസ്തകമാണ് വെളിച്ചം കണ്ടത്. ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്ന ഷമീമ വളപട്ടണത്തിന്റെ ആദ്യ കഥാസമാഹാരമാണ് മഴ ആകാശത്തെ നനക്കുന്നില്ല. വിവിധ കാലങ്ങളില്‍ എഴുതിയ 12 കഥകളാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. എഴുത്തുകാരന്‍ സലിം അയ്യനേത്ത് പുസ്തകം പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ പി അഹമ്മദ് ശരീഫ് ആദ്യകോപ്പി ഏറ്റുവാങ്ങി.

പ്രവാസത്തിന് ഇടവേളയിട്ട് നാട്ടിലേക്ക് മടങ്ങിയ എഴുത്തുകാരിയ പുസ്തകം പ്രകാശനം ചെയ്യാന്‍ ഷാര്‍ജയില്‍ എത്തിയതാണ്.27 വര്‍ഷം മസ്കത്തില്‍ പ്രവാസിയായിരുന്ന മലയാളി വീട്ടമ്മയുടെ ആദ്യപുസ്തകം ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ വളപട്ടണം സ്വദേശി ഷമീമയുടെ പുസ്തകമാണ് വെളിച്ചം കണ്ടത്. ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്ന ഷമീമ വളപട്ടണത്തിന്റെ ആദ്യ കഥാസമാഹാരമാണ് മഴ ആകാശത്തെ നനക്കുന്നില്ല. വിവിധ കാലങ്ങളില്‍ എഴുതിയ 12 കഥകളാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. എഴുത്തുകാരന്‍ സലിം അയ്യനേത്ത് പുസ്തകം പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ പി അഹമ്മദ് ശരീഫ് ആദ്യകോപ്പി ഏറ്റുവാങ്ങി. പ്രവാസത്തിന് ഇടവേളയിട്ട് നാട്ടിലേക്ക് മടങ്ങിയ എഴുത്തുകാരിയ പുസ്തകം പ്രകാശനം ചെയ്യാന്‍ ഷാര്‍ജയില്‍ എത്തിയതാണ്.