LiveTV

Live

Gulf

ഷാര്‍ജ പുസ്തകോത്സവ സമാപനത്തില്‍ ഇസ്ലാമിക് പബ്ലിഷിങ്ങ് മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

മേളയിൽ തുടക്കം മുതൽ പങ്കെടുക്കുന്ന മലയാളത്തിൽ നിന്നുള്ള ഏക മുസ്ലിം പ്രസാധനാലയം കൂടിയാണ് ഐ.പി.എച്ച്

ഷാര്‍ജ പുസ്തകോത്സവ സമാപനത്തില്‍ ഇസ്ലാമിക് പബ്ലിഷിങ്ങ്  മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ഷാർജ ഇന്റര്‍ നാഷണൽ ബുക്ക് ഫെയറിന്റെ സമാപന ദിനത്തിൽ ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ് വക മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം. മേളയിൽ തുടക്കം മുതൽ പങ്കെടുക്കുന്ന മലയാളത്തിൽ നിന്നുള്ള ഏക മുസ്ലിം പ്രസാധനാലയം കൂടിയാണ് ഐ.പി.എച്ച്. മാധ്യമം മീഡിയാ വൺ ഗ്രൂപ്പ് എഡിറ്റർ കൂടിയായ ഒ. അബ്ദുർറഹ്മാന്‍റെ ആത്മകഥയായ ജീവിതാക്ഷരങ്ങൾ, ഡോ,മുഹമ്മദ് ഹമീദുല്ലയുടെ ദൈവ ദൂതനായ മുഹമ്മദ് എന്ന കൃതിയുടെ വിവർത്തനം, ബോക്സിങ്ങ് ഇതിഹാസം മുഹമ്മദലിയുടെ ആത്മകഥയുടെ വിവർത്തനം എന്നിവയുടെ പ്രകാശനമാണ് നടന്നത്. മലയാളം കണ്ട മികച്ച പത്രാധിപരിൽ ഒരാളാണ് ഒ.അബ്ദുർറഹ്മാനെന്ന് ഡോ. എം.കെ മുനീർ പറഞ്ഞു. ഡോ,മുഹമ്മദ് ശാകിർ,ഫൈസൽ എളേറ്റിൽ,ഡോ,ജാബിർ അമാനി, എം,സി എ,നാസർ, ഡോ കൂട്ടിൽ മുഹമ്മദലി ,ഡോ,മുഹമ്മദ് നജീബ്,മൊയ്തീൻ വടക്കാങ്ങര എന്നിവർ സംബന്ധിച്ചു.