LiveTV

Live

Gulf

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന കവിയരങ്ങ് ശ്രദ്ധേയമായി.

പ്രവാസലോകത്തെ നൂറുകണക്കിന് കവിതാ ആസ്വാദകരാണ് ചടങ്ങിനെത്തിയത്

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന കവിയരങ്ങ് ശ്രദ്ധേയമായി.

മലയാള കവിതയുടെ വൈവിധ്യമാർന്ന ശ്രേണികളെ ഉൾപ്പെടുത്തിയായിരുന്നു ചടങ്ങ്. പ്രവാസലോകത്തെ നൂറുകണക്കിന് കവിതാ ആസ്വാദകരാണ് ചടങ്ങിനെത്തിയത്. കവികളായ വീരാൻ കുട്ടി, വയലാർ ശരത്ചന്ദ്രവർമ്മ , അനിത തമ്പി എന്നിവരാണ് പെങ്കടുത്തത്. ആശുപത്രിക്ക് മുന്നിലെ നടപ്പാതയിൽ ഉൾപ്പെടെ നിരവധി കവിതകളാണ് വീരാൻ കുട്ടി ആലപിച്ചത്. അധികാര കേന്ദ്രീകരണത്തിന്റെയും വർഗീയ ധ്രുവികരണത്തിന്റെയും കാലത്ത് ചരിത്രം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കേണ്ടതുണ്ടെന്ന് അനിത തമ്പി ഓർമിപ്പിച്ചു.

അമ്മയും അച്ഛനും വയലാറും ഭാഷയും പകർന്നാടിയ ജീവിതത്തെ കവിതക്കിടയിൽ പരിചയപ്പെടുത്തിയാണ് വയലാർ ശരത് ചന്ദ്രവർഡമ്മ കവിതകൾ അവതരിപ്പിച്ചത്. മോഹൻ കുമാർ രവി ഡി.സി, കെ.കെ മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തക ഐശ്വര്യ അവതാരകയായിരുന്നു.