LiveTV

Live

Gulf

തലസ്ഥാന ഗവർണറേറ്റിലെ ലേബർ ക്യാമ്പുകൾക്ക് പുതിയ വ്യവസ്ഥകളുമായ് മസ്കറ്റ്

ഴിലാളികൾക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു

തലസ്ഥാന ഗവർണറേറ്റിലെ ലേബർ ക്യാമ്പുകൾക്ക് പുതിയ വ്യവസ്ഥകളുമായ് മസ്കറ്റ്

തലസ്ഥാന ഗവർണറേറ്റിലെ ലേബർ ക്യാമ്പുകൾക്ക് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി മസ്കത്ത് നഗരസഭ. തൊഴിലാളികൾക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.

മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഡോക്ടറുടെ സേവനം, സൗകര്യങ്ങളുള്ള ക്വാർേട്ടഴ്സ്, നല്ല കാൻറീൻ സൗകര്യം, വൃത്തിയുള്ള ശുചിമുറികൾ എന്നിവ ഉണ്ടാകണം. നഗരസഭയുടെ പുതിയ നിർദേശപ്രകാരം അഞ്ഞൂറും അതിന് മുകളിലും ആളുകൾ താമസിക്കുന്ന ക്യാമ്പുകളിൽ റെസിഡൻറ് ഫിസിഷ്യനെ നിയമിക്കുകയും മെഡിക്കൽ ക്ലിനിക്ക് ഉണ്ടായിരിക്കുകയും വേണം. ക്യാമ്പിലെ താമസക്കാരുടെ എണ്ണം നൂറിനും അഞ്ഞൂറിനും മുകളിലാണെങ്കിൽ യോഗ്യതയുള്ള നഴ്സുമാരുടെ ചുമതലയിലുള്ള ഫസ്റ്റ് എയ്ഡ് സെൻറർ ഉണ്ടാകണം.

തൊഴിലിടത്തിൽ പരിക്കേറ്റതോ അല്ലെങ്കിൽ ക്യാമ്പിലെ താമസക്കാർ ആയതോ ആയ രോഗികളുടെ രജിസ്റ്റർ സൂക്ഷിക്കുകയും വേണം. നൂറ് പേരിൽ അധികം താമസിക്കുന്ന ക്യാമ്പുകളിൽ രോഗികളായവരെ താമസിപ്പിക്കാൻ ഒരു വാർഡ് ഉണ്ടാകണം. മറ്റ് രോഗികൾ കൂടി അസുഖ ബാധിതരാകുന്നത് തടയനാണിത്. താമസ മേഖലകളിൽ നിന്ന് ബാച്ച്ലർ വിദേശ തൊഴിലാളികളെ പൂർണമായി നീക്കുന്നതിന് ഒപ്പം അവർ മികച്ച ജീവിത സൗകര്യം കൂടി ഒരുക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.