LiveTV

Live

Gulf

സൗദിയിലെ പാഠ്യപദ്ധതിയില്‍ മാറ്റം; കല-സാംസ്‌കാരികം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും

കലയും സംസ്കാരവും ഉൾപ്പെടുത്തി സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കും. സംഗീതം, കല, നാടകം തുടങ്ങിയവ ഇനിമുതൽ സൌദി വിദ്യാഭ്യാസത്തിൻ്റെ ഭാഗമാകും.

സൗദിയിലെ പാഠ്യപദ്ധതിയില്‍ മാറ്റം; കല-സാംസ്‌കാരികം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും

കലയും സംസ്കാരവും ഉൾപ്പെടുത്തി സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കും. സംഗീതം, കല, നാടകം തുടങ്ങിയവ ഇനിമുതൽ സൌദി വിദ്യാഭ്യാസത്തിൻ്റെ ഭാഗമാകും. ഇതിനായി സാംസ്‌കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവെച്ചു.

പൊതു-സ്വകാര്യ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ സംസ്‌കാരവും കലയും ഉൾപ്പെടുത്തുന്നതിൽ ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതായിരുന്നു കൂടികാഴ്ച. രാജ്യത്തിൻ്റെ തന്ത്രപരമായ പൊതു ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമത്തിൻ്റെ ഭാഗമായമാണ് കരാർ. ഇത് സംബന്ധിച്ച പ്രാഥമിക കരാറിലാണ് ഇരു മന്ത്രാലങ്ങളും തമ്മിൽ ഒപ്പുവെച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കലാ-സാംസ്കാരിക പരിപാടികളും പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള ലൈസന്‍സുകൾ അനുവദിക്കുന്നതിനുള്ള ചുമതല സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുന്നതും പ്രാരംഭ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുവാനും ഇരു മന്ത്രാലയങ്ങളും തമ്മിൽ ധാരണയായി.

കൂടാതെ നിലവിൽ സാംസ്കാരിക മന്ത്രാലയത്തിൻ്റെ പരിധിയിലുള്ള സര്‍വകലാശാല, സ്‌കൂള്‍ എന്നിവിടങ്ങളിലെ തിയേറ്ററുകൾ മറ്റു അനുബന്ധ കലാ, സാസ്കാരിക നിലയങ്ങൾ തുടങ്ങിയവ സൗകാര്യാര്‍ത്ഥം വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറാനും തീരുമാനിച്ചു.