LiveTV

Live

Gulf

ആയിഷയുടെ മോഹം, ആഷത്തിന്റെ സ്വപ്നം; മലയാളി വീട്ടമ്മയുടെ പുസ്തകം

പത്താം വയസ് മുതല്‍ നാല്‍പത്തിമൂന്നാം വയസ് വരെ കുറിച്ചിട്ട കഥകളുമായി മലയാളി വീട്ടമ്മയുടെ ആദ്യപുസ്തകം.

ആയിഷയുടെ മോഹം, ആഷത്തിന്റെ സ്വപ്നം; മലയാളി വീട്ടമ്മയുടെ പുസ്തകം

പത്താം വയസ് മുതല്‍ നാല്‍പത്തിമൂന്നാം വയസ് വരെ കുറിച്ചിട്ട കഥകളുമായി മലയാളി വീട്ടമ്മയുടെ ആദ്യപുസ്തകം. തൃശൂര്‍ തൊയക്കാവ് സ്വദേശി ആഷത്ത് മുഹമ്മദാണ് ഷാര്‍ജ പുസ്തകോല്‍സവത്തില്‍ തന്റെ ആദ്യ കഥാസമാഹാരം പ്രകാശനം ചെയ്യാനെത്തിയത്.

ആയിഷയുടെ മോഹം എന്നാണ് ആഷത്തിന്റെ ആദ്യ പുസ്തകത്തിന്റെ പേര്. കുഞ്ഞുനാളില്‍ കുറിച്ചിട്ട കഥ മുതല്‍ മൂന്ന് കുട്ടികളുടെ മാതാവായ ശേഷം എഴുതിയ കഥകള്‍ വരെ. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ആഷത്ത് കുടുംബത്തോടൊപ്പം 20 വര്‍ഷം പ്രവാസിയായിരുന്നു. നാല് മാസം മുമ്പാണ് മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോയത്. പിന്നീട് പുസ്തക പ്രകാശനത്തിനായി വീണ്ടും ഷാര്‍ജയിലെത്തുകയായിരുന്നു.