LiveTV

Live

Gulf

റിയാദിനെ ഇളക്കി മറിച്ച് അഹ്‌ലന്‍ കേരള

സോഷ്യല്‍ മീഡിയകളിലൂടെ വൈറലായ ഗായകരും കലാകാരന്മാരും സൌദിയിലെ വേദിയിലെത്തി.

റിയാദിനെ ഇളക്കി മറിച്ച് അഹ്‌ലന്‍ കേരള

റിയാദിനെ ഇളക്കി മറിക്കുന്നതായിരുന്നു ഗള്‍ഫ് മാധ്യമം നടത്തിയ അഹ്‌ലന്‍ കേരളയുടെ കലാപരിപാടികള്‍. സോഷ്യല്‍ മീഡിയകളിലൂടെ വൈറലായ ഗായകരും കലാകാരന്മാരും സൌദിയിലെ വേദിയിലെത്തി. അവസാന ദിനമായ ഇന്ന് നഗരി നിറഞ്ഞു കവിയും.

സോഷ്യല്‍ മീഡിയകളിലൂടെ വൈറലായ താരങ്ങളാണ് ഗള്‍ഫ് മാധ്യമത്തിന്റെ അഹ്‌ലന്‍ കേരളാ വേദി ആദ്യ ദിനം കയ്യടക്കിയത്. ഗായകര്‍ക്കൊപ്പം വിവിധ കലാകാരന്മാരും വേദിയിലെത്തി. സൌദി ജനറല്‍ എന്റര്‍ടെയ്ന്റ്മെന്റ് അതോറ്റിറ്റി സഹകരണത്തോടെയായിരുന്നു കലാ വിരുന്ന്. മനസ്സു നിറഞ്ഞാണ് കാണികളുടെ ആദ്യ ദിന മടക്കം. വിവിധ കേരള കലാരൂപങ്ങളും അരങ്ങിലെത്തിയിരുന്നു.