LiveTV

Live

Gulf

ഷാർജ പുസ്തകോത്സവം ഇനി ഗിന്നസിലേക്ക്

ഏകദേശം രണ്ടായിരത്തോളം പുസ്തക രചയിതാക്കൾ തങ്ങളുടെടെ പുസ്തകങ്ങളിൽ ഒപ്പിട്ട് നൽകും. അതിലൂടെ ഗിന്നസ് വേൾഡ് റെക്കോഡിൻറ സാംസ്കാരിക കേന്ദ്രത്തിലേക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം വലതുകാൽ വെക്കും

ഷാർജ പുസ്തകോത്സവം ഇനി ഗിന്നസിലേക്ക്

ഷാർജ പുസ്തകോത്സവം ഇനി ഗിന്നസ് ബുക്കിലേക്ക്. നൂറു കണക്കിന് എഴുത്തുകാരെ അണിനിരത്തിയാണ് റെക്കോര്‍ഡ്നേട്ടം സ്വന്തമാക്കാനൊരുങ്ങുന്നത്.

വ്യാഴാഴ്ചയാണ് പരിപാടി. ഏകദേശം രണ്ടായിരത്തോളം പുസ്തക രചയിതാക്കൾ തങ്ങളുടെടെ പുസ്തകങ്ങളിൽ ഒപ്പിട്ട് നൽകും. അതിലൂടെ ഗിന്നസ് വേൾഡ് റെക്കോഡിൻറ സാംസ്കാരിക കേന്ദ്രത്തിലേക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം വലതുകാൽ വെക്കും. വൈകീട്ട് രാത്രി പത്തുമണിവരെ ബാൾറൂമിലാണ് ഇതിനായി വേദി ഒരുക്കുക. ഈവർഷമോ ഇതിനുമുമ്പോ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവരാണ് പങ്കെടുക്കുന്നത്. നൂറു കണക്കിന് അറബ്, മലയാളം ഗ്രന്ഥകർത്തക്കൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പരിപാടി ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ് ബുക് അതോറിറ്റി. പരിപാടിയിൽ പങ്കെടുക്കുന്നവർ പുസ്തകത്തിന്റെ അഞ്ചു കോപ്പികൾ സഹിതമാണ് ഗിന്നസ് നേട്ടത്തിൽ ഭാഗഭാക്കാകാൻ കൈമാറിയിരിക്കുന്നത്. ബുക് അതോറിറ്റിയാണ് ഇതിനുള്ള സംവിധാനം ഏർപ്പെടുത്തുക.